Supriya Menon: ‘അങ്ങനെയൊരു ഫോൺ കോളിനായി ഞാന്‍ ഇപ്പോൾ എന്തും നല്‍കും’; അച്ഛന്റെ ഓർമദിനത്തിൽ വൈകാരിക കുറിപ്പുമായി സുപ്രിയ
Supriya Menon: അച്ഛന്റെ ഓർമദിനത്തിൽ വൈകാരിക കുറിപ്പാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. കുറിപ്പിൽ മൂന്ന് വർഷം മുൻപ് അച്ഛനെ നഷ്ടമായെന്നും തനിക്ക് അച്ഛനെ ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നാണ് സുപ്രിയ പറയുന്നത്.

മലയാളികൾക്ക് സുപരിചിതയാണ് സുപ്രിയ മേനോൻ. നടൻ പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിലാണ് സുപ്രിയയെ മലയാളികൾ ആദ്യം പരിചയപ്പെടുന്നത്. എന്നാൽ ബിബിസിയിലും എൻഡി ടിവിയിലുമെല്ലാം പ്രവർത്തിച്ച് പരിചയമുള്ള മാധ്യമ പ്രവർത്തകയായിരുന്നു സുപ്രിയ. വിവാഹ ശേഷം സിനിമാ ലോകത്തേക്ക് വന്ന സുപ്രീയ ഇന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാതാക്കളിൽ ഒരാളാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസിൻരെ അമരത്ത് സുപ്രിയയുണ്ട്. (image credits: instagram)

അതുകൊണ്ട് തന്നെ സുപ്രിയയുടെ സോഷ്യൽ മീഡിയ പോസ്റ്റ് പെട്ടെന്ന് തന്നെ ആരാധകരിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അച്ഛന്റെ ഓർമദിനത്തിൽ വൈകാരിക കുറിപ്പാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. കുറിപ്പിൽ മൂന്ന് വർഷം മുൻപ് അച്ഛനെ നഷ്ടമായെന്നും തനിക്ക് അച്ഛനെ ഇപ്പോഴും മിസ് ചെയ്യുന്നുണ്ടെന്നാണ് സുപ്രിയ പറയുന്നത്. (image credits: instagram)

''നിങ്ങൾ പോയ ദിവസത്തിന് ഇന്നേക്ക് മൂന്ന് വർഷമായിരിക്കുന്നു ഡാഡി. നിങ്ങളെക്കുറിച്ച് ഞങ്ങൾ ചിന്തിക്കാത്ത ഒരു ദിവസം പോലുമില്ല. നിങ്ങളോട് സംസാരിക്കുന്നത് ഞാൻ മിസ് ചെയ്യുന്നുണ്ട്. ചെറിയ കാര്യങ്ങൾക്ക് പോലും ഫോണെടുത്ത് നിങ്ങളെ വിളിക്കുന്നത് ഞാൻ മിസ് ചെയ്യുന്നുണ്ട്. (image credits: instagram)

നിങ്ങളുടെ നമ്പർ ഇപ്പോഴും എന്റെ സ്പീഡ് ഡയലിലുണ്ട്. എനിക്കത് ഡിലീറ്റാക്കാൻ സാധിക്കുന്നില്ല. നിങ്ങളെ ഞാൻ വല്ലാതെ മിസ് ചെയ്യുന്ന ഒരുപാട് കാര്യങ്ങളുണ്ട്.'' എന്നാണ് സുപ്രിയ പറയുന്നത്.ഞാൻ എത്തിയോ, ഭക്ഷണം കഴിച്ചോ എന്നൊക്കെ ഉറപ്പു വരുത്തുന്നത് പോലെ, നിങ്ങളൂടേതായ രീതിയിൽ ഞങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തിയിരുന്നത്. അന്ന് ഞാൻ വളർന്നുവെന്ന് പറഞ്ഞ് ഞാൻ ദേഷ്യപ്പെടുമായിരുന്നു. (image credits: instagram)

പക്ഷെ ഇന്ന് നിങ്ങളുടെ ആ ഒരു ഫോൺ കോളിനായി ഞാൻ എന്തും നൽകും. ചിലപ്പോഴൊക്കെ നിങ്ങളുടെ മണവും, നിങ്ങളെ തൊടുന്നതും, നിങ്ങളുടെ പരുക്കൻ കൈകൾ എന്റെ കരം പിടിക്കുന്നതുമെല്ലാം ഞാൻ മറക്കുമോ എന്ന് ഞാൻ ഭയക്കാറുണ്ട്. നിങ്ങൾ എനിക്ക് തന്ന സ്‌നേഹത്തിന്റെ അടുത്തു പോലും ആർക്കും എത്താനാകില്ല. നിങ്ങളെ ഞാൻ എന്നും മിസ് ചെയ്യും ഡാഡി എന്നും സുപ്രിയ പറയുന്നു.(image credits: instagram)

2021ലാണ് സുപ്രിയ മേനോന്റെ അച്ഛൻ വിജയകുമാർ മേനോൻ അന്തരിച്ചത്. എറെ നാളായി ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. ഹൃദ്രോഗബാധയെ തുടർന്ന് ശസ്ത്രക്രിയ നടത്തി ചികിത്സയിൽ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു..(image credits: instagram)