Ranbir Kapoor: ‘പുതിയ ട്രെയിനർ വ്യായാമത്തോടുള്ള കാഴ്ച്ചപ്പാടുമാറ്റി’; ഫിറ്റ്നസ് സീക്രട്ട് പുറത്തുവിട്ട് റൺബീർ കപൂർ
Ranbir Kapoor Fitness: കൊറിയയിൽ നിന്നുള്ള നാം എന്നുപേരുള്ള ഒരു ട്രെയിനറുടെ കീഴിലാണ് താനിപ്പോൾ പരിശീലിക്കുന്നതെന്ന് രൺബീർ പറഞ്ഞു. നേരത്തേ ഡംബെൽസ്, പുഷിങ്, പ്രോട്ടീൻ തുടങ്ങിയവ ഉൾപ്പെട്ടതായിരുന്നു തന്റെ വർക്കൗട്ട് നീങ്ങിയിരുന്നത്. പുതിയ ചിത്രത്തിൻ്റെ ഒരു കഥാപാത്രത്തിനുവേണ്ടിയാണ് ഈ മാറ്റമെന്നും കഴിഞ്ഞ ഏഴുമാസമായി താൻ അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണെന്നും രൺബീർ പറയുന്നു.

ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് നമ്മുടെ ആരോഗ്യ വിദഗ്ധർ പറയാറുണ്ട്. ഇന്ന് പലരും ജിം ട്രെയ്നർമാരുടെ സഹായത്തോടെയാണ് വ്യായാമം ചെയ്യാറുള്ളത്. അത്തരത്തിൽ ബോളിവുഡ് സൂപ്പർതാരം റൺബീർ കപൂർ പുറത്തുവിട്ട തൻ്റെ ഫിറ്റ്നസ് സീക്രട്ടാണ് ഇപ്പോൾ വൈറലാകുന്നത്. (Image credits: Instagram)

കഥാപാത്രങ്ങൾക്കായി ശരീരപ്രകൃതത്തിൽ പെട്ടെന്ന് മാറ്റങ്ങൾ വരുത്തേണ്ടിവരുന്നവരാണ് അഭിനേതാക്കൾ. പുതിയൊരു ചിത്രത്തിനുവേണ്ടി തന്റെ വർക്കൗട്ട് രീതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് രൺബീർ പറയുന്നത്. നിഖിൽ കാമത്തിന്റെ യൂട്യൂബ് പോഡ്കാസ്റ്റിലാണ് ഇതേക്കുറിച്ച് താരം പങ്കുവെച്ചത്. (Image credits: Instagram)

കൊറിയയിൽ നിന്നുള്ള നാം എന്നുപേരുള്ള ഒരു ട്രെയിനറുടെ കീഴിലാണ് താനിപ്പോൾ പരിശീലിക്കുന്നതെന്ന് രൺബീർ പറഞ്ഞു. നേരത്തേ ഡംബെൽസ്, പുഷിങ്, പ്രോട്ടീൻ തുടങ്ങിയവ ഉൾപ്പെട്ടതായിരുന്നു തന്റെ വർക്കൗട്ട് നീങ്ങിയിരുന്നത്. എന്നാൽ പുതിയ ട്രെയിനർ വ്യായാമത്തോടുള്ള തന്റെ കാഴ്ചപ്പാട് തന്നെ മാറ്റിയിരിക്കുകയാണ്. ദിവസത്തിൽ മൂന്നുമണിക്കൂറാണ് അദ്ദേഹത്തോടൊപ്പം താൻ ട്രെയിൻ ചെയ്യുന്നതെന്നും രൺബീർ വ്യക്തമാക്കി. (Image credits: Instagram)

സ്ട്രെച്ചിങ്ങോടെയാണ് രാവിലെ വ്യായാമം ആംരഭിക്കുന്നത്. പതിനൊന്നു മണിമുതൽ പന്ത്രണ്ടുമണിവരെ കാർഡിയോ വർക്കൗട്ടാണ് പ്രധാനമായും ചെയ്യുക. വൈകുന്നേരം കുറച്ചുനേരം കിടന്നുറങ്ങും. ശേഷം അഞ്ചുമണിമുതൽ ഏഴുമണിവരെ സ്ട്രെങ്ത് വർക്കൗട്ട്. പുൾ അപ്, സ്ക്വാട്ട്, ഡെഡ്ലിഫ്റ്റ് തുടങ്ങിയവ ഉൾപ്പെടെയുള്ള ബോഡിവെയ്റ്റ് ട്രെയിനിങ് ആണ് വൈകുന്നേരം ചെയ്യുന്നത്- രൺബീർ പറഞ്ഞു. (Image credits: Instagram)

പുതിയ ചിത്രത്തിൻ്റെ ഒരു കഥാപാത്രത്തിനുവേണ്ടിയാണ് ഈ മാറ്റമെന്നും കഴിഞ്ഞ ഏഴുമാസമായി താൻ അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണെന്നും രൺബീർ പറയുന്നു. രൺബീറിന്റെ വർക്കൗട്ട് ദൃശ്യങ്ങൾ നേരത്തേ തന്നെ ട്രെയിനർ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. നീന്തൽ, സൈക്ലിങ്, ഹൈക്കിങ് , വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങിയവ ചെയ്യുന്ന രൺബീറാണ് വീഡിയോയിലുണ്ടായിരുന്നത്. (Image credits: Instagram)