Rarest plants: ജീവികളെ വിഴുങ്ങുന്നവർ മുതൽ ജീവിക്കുന്ന ഫോസിൽ വരെ; ഇങ്ങനെയും ചില ചെടികളുണ്ടേ…
Rarest plants in the world: ചില സസ്യങ്ങൾ വളരെ അപൂർവമാണ്, മാത്രമല്ല അവയെ അത്ര എളുപ്പത്തിൽ കണ്ടെത്താനാവില്ല. കാണാം ഇവരിൽ ചിലരെ

ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റാഫ്ലെസിയ അർനോൾഡി. അഴുകിയ മാംസത്തിന് സമാനമായ ദുർഗന്ധം കാരണം ഇത് ശവ സസ്യം എന്നും അറിയപ്പെടുന്നു. സുമാത്ര, ഇന്തോനേഷ്യ, മലേഷ്യ, ബെങ്കുലു എന്നിവിടങ്ങളിലെ ഇടതൂർന്ന മഴക്കാടുകളിൽ ഇത് കാണാം. (ഫോട്ടോ കടപ്പാട്: Fadil Aziz/The Image Bank/Getty Images)

നെപെന്തസ് ടെനാക്സ് ഏറ്റവും വിചിത്രമായി കാണപ്പെടുന്ന സസ്യങ്ങളിൽ ഒന്നാണ്, ലോകത്തിലെ അപൂർവ സസ്യമായും ഇത് കണക്കാക്കപ്പെടുന്നു. 15 സെൻ്റീമീറ്റർ ഉയരമുള്ള ഇവ പ്രാണികളെ വിഴുങ്ങി അവയിൽ നിന്ന് വളരാനാവശ്യമായ പോഷകങ്ങൾ വലിച്ചെടുക്കുന്നു. (ഫോട്ടോ കടപ്പാട്: Harry Laub/imageBROKER/Getty Images)

"ജീവനുള്ള ഫോസിൽ" എന്നറിയപ്പെടുന്ന വെൽവിറ്റ്‌ഷിയാവോൺ, ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന സസ്യങ്ങളിൽ ഒന്നാണ്, ആഫ്രിക്കയിലെ അപൂർവ സസ്യ ഇനങ്ങളിൽ ഒന്നാണ്. (ഫോട്ടോ കടപ്പാട്: Edwin Remsberg/The Image bank/Getty Images)

ഹണ്ടിംഗ്ടണിലെ റോസ് ഹിൽസിലെ ബൊട്ടാണിക്കൽ ഗാർഡനിൽ കാണപ്പെടുന്ന അപൂർവവും മനോഹരവുമായ ഒരു സസ്യമാണ് അമോർഫോഫാലസ് ടൈറ്റാനം (ടൈറ്റൻ അരം). ഇത് അപൂർവ്വമായേ പൂക്കൂ (ഫോട്ടോ കടപ്പാട്: Mangiwau/Moment/Getty Images)

താഴെ നിന്ന് നോക്കിയാൽ ഡ്രാഗൺ ബ്ലഡ് ട്രീ ഒരു കൂണിൻ്റെ ആകൃതിയോട് സാമ്യമുള്ളതാണ്. ഈ അപൂർവ വൃക്ഷം കാണാൻ യെമനിലേക്ക് പോകണം. അവിടെ സൊകോത്ര ദ്വീപിലാണ് ഇതുള്ളത്. (ഫോട്ടോ കടപ്പാട്: Egmont Strigl/imageBROKER/Getty Images)