Ratan Tata Net Worth 2024: രത്തൻ ടാറ്റയും സാമ്രാജ്യത്തിന്റെ മൂല്യം അറിയുമോ? ശമ്പളവും വാർഷിക വരുമാനവും ഇങ്ങനെ
Ratan Tata Net Worth 2024: പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആശുപത്രികളും ഗവേഷണ സംരംഭങ്ങളും ഉൾപ്പെടെ നിരവധി ആരോഗ്യ സംരക്ഷണ പദ്ധതികൾക്ക് ടാറ്റ ട്രസ്റ്റുകൾ ധനസഹായം നൽകിയിട്ടുണ്ട്.

ടാറ്റ സൺസിൻ്റെ മുൻ ചെയർമാൻ എന്ന നിലയിൽ രത്തൻ ടാറ്റയുടെ വാർഷിക പ്രതിഫലം 2.5 കോടി രൂപയോ പ്രതിവർഷം ഏകദേശം 300,000 ഡോളറോ ആണെന്ന് പറയപ്പെടുന്നു. ടാറ്റ സൺസിലെ വ്യക്തിഗത ഓഹരികളിൽ നിന്നുള്ള ലാഭവിഹിതവും അദ്ദേഹത്തിൻ്റെ വരുമാനത്തിൽ ഉൾപ്പെടുന്നു. (IMAGE - PTI)

അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടത് മുംബൈയിലെ കൊളാബയിലെ കടലിനഭിമുഖമായ ബംഗ്ലാവാണ്, ഇതിന് ₹150 കോടിയിലധികം വിലവരും. ടാറ്റ സൺസിൻ്റെ ലാഭത്തിൻ്റെ 66% ചാരിറ്റബിൾ ട്രസ്റ്റുകളിലേക്കാണ് പോകുന്നത്. (IMAGE - PTI)

ഓട്ടോമൊബൈൽ രംഗത്തോട് അദ്ദേഹത്തിന് വിലിയ അഭിനിവേശമാണ് ഉള്ളത്. ടാറ്റ നാനോടാറ്റ നാനോ (ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ), ടാറ്റ നെക്സോൺ, ലാൻഡ് റോവർ ഫ്രീലാൻഡർ, ഷെവർലെ കോർവെറ്റ് തുടങ്ങിയ കാറുകളാണ് പ്രധാനമായും ഉള്ളത്. ( IMAGE- TATA MOTORS)

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഗ്രാമീണ വികസനം, സാമൂഹിക ക്ഷേമ സംരംഭങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി രത്തൻ ടാറ്റ 1.2 ബില്യൺ ഡോളർ (ഏകദേശം ₹ 9,000 കോടി) സംഭാവന ചെയ്തിട്ടുണ്ട് . (IMAGE - Tata Trusts)

ഇന്ത്യയിലുടനീളമുള്ള പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ആശുപത്രികളും ഗവേഷണ സംരംഭങ്ങളും ഉൾപ്പെടെ നിരവധി ആരോഗ്യ സംരക്ഷണ പദ്ധതികൾക്ക് ടാറ്റ ട്രസ്റ്റുകൾ ധനസഹായം നൽകിയിട്ടുണ്ട്. ഗ്രാമീണ വികസന പരിപാടികളിൽ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. (IMAGE - tmc.gov.in)