Ravindhar Mahalakshmi: ഒരു സൂപ്പര്‍ ഫിഗറിനെ വിവാഹം കഴിച്ചിട്ട് വേറെ ഫിഗറുമായി നീ സംസാരിക്കേണ്ടാ; മഹാലക്ഷ്മിക്ക് ഭ്രാന്താണെന്ന് രവീന്ദര്‍
Ravindhar Chandrasekaran and Mahalakshmi About Their Relationship: നിര്‍മാതാവും നായികയും വിവാഹിതരാകുന്നു എന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ അത്തരത്തില്‍ വിവാഹിതരായതിന്റെ പേരില്‍ ഏറെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ദമ്പതികളാണ് രവീന്ദര്‍ ചന്ദ്രശേഖറും ഭാര്യ മഹാലക്ഷ്മിയും. ഇരുവരുടെയും ശരീരത്തെ കുറിച്ച് പരാമര്‍ശിച്ച് കൊണ്ടുള്ളതായിരുന്നു പരിഹാസങ്ങള്‍.

രവീന്ദര്‍ ചന്ദ്രശേഖറിന്റെയും മഹാലക്ഷ്മിയുടെയും വിവാഹ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത് മുതല്‍ ഇരുവരുടെയും കുടുംബ ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. (Image Credits: Instagram)

വിവാഹിതരായിട്ട് മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് താരങ്ങള്‍. ഇതിനിടെ ഇരുവരും ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖമാണ് വൈറലാകുന്നത്. തങ്ങള്‍ക്ക് കുഞ്ഞിനെ വേണമെന്നാണ് ആഗ്രഹമെന്നാണ് രവീന്ദറും മഹാലക്ഷ്മിയും പറയുന്നത്. എന്നാല്‍ ദൈവം തീരുമാനിക്കുന്നത് പോലെ മുന്നോട്ടുപോകാം എന്ന് കരുതുകയായിരുന്നു എന്ന് ഇരുവരും പറയുന്നു. (Image Credits: Instagram)

നിങ്ങളില്‍ ആരാണ് ഏറ്റവും പൊസസ്സീവ് എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് താരങ്ങള്‍ നല്‍കിയത്. താനാണ് പൊസസ്സീവ് എന്ന് മഹാലക്ഷ്മി പറഞ്ഞു. എന്ത് കാര്യമുണ്ടെങ്കിലും ഭര്‍ത്താവ് തന്നോട് പറയണം. മറ്റുള്ളവര്‍ പറഞ്ഞ് കാര്യങ്ങള്‍ അറിയുന്നത് തനിക്ക് വേദനയുണ്ടാക്കുമെന്ന് നടി പറഞ്ഞു. എന്നാല്‍ ഇതൊരിക്കലും പൊസസ്സീവ് അല്ല ഭ്രാന്താണെന്ന് രവീന്ദര്‍ തിരിച്ചടിച്ചു. (Image Credits: Instagram)

ഭാര്യയുടെ സ്വഭാവം എന്താണെന്ന മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ചായ കുടിക്കാന്‍ പോകുമ്പോള്‍ പോലും ഭാര്യയോട് പറയും. കാരണം മുമ്പൊരിക്കല്‍ ചായക്കടയിലാണെന്ന് പറഞ്ഞപ്പോള്‍ അവിടെ എന്താ പരിപാടി എന്ന് ചോദിച്ചു. (Image Credits: Instagram)

തന്നോട് ഏതെങ്കിലും പെണ്ണുങ്ങള്‍ സംസാരിച്ചാല്‍ ഇവളോട് പറയണം. ഒരു സൂപ്പര്‍ ഫിഗറിനെ വിവാഹം കഴിച്ചിട്ട് വേറെ ഫിഗറുമായി നീ സംസാരിക്കേണ്ട. മറ്റുള്ളവര്‍ എന്ത് വേണമെങ്കിലും ചെയ്‌തോട്ടെ എന്നാണ് മഹാലക്ഷ്മി പറയുന്നതെന്നും രവീന്ദര്‍ കൂട്ടിച്ചേര്‍ത്തു. (Image Credits: Instagram)