Renu Sudhi: സുധിച്ചേട്ടന്റെ വൈഫായിരിക്കും വരെ അത് ചെയ്യില്ല, ചൊറിയുന്നവര്‍ ചൊറിഞ്ഞോണ്ടിരിക്കൂ: രേണു സുധി
Renu Sudhi About Her Profile Picture: മരണപ്പെട്ടെങ്കിലും വിവാദങ്ങളിലും നിന്നും മുക്തമാകാന്‍ സാധിക്കാതെ പോകുന്നയാളാണ് കൊല്ലം സുധി. പലപ്പോഴും അദ്ദേഹത്തിന്റെ ഭാര്യയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടാറുള്ളത്. സുധിയുടെ ഭാര്യ രേണുവിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്.

കൊല്ലം സുധിയുടെ മക്കളായ കിച്ചുവും റിതുലും രേണുവും അദ്ദേഹത്തിന്റെ മരണത്തോടെ തീര്‍ത്തും അനാഥരാകുകയായിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം സന്നദ്ധസംഘടനകളുടെ സഹായത്തോടെയാണ് സ്വന്തമായൊരു വീടെന്ന സ്വപ്‌നം അവര്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. (Image Credits: Instagram)

സുധിയുടെ മരണശേഷം കുട്ടികളുടെ കാര്യങ്ങള്‍ നോക്കി വീട്ടില്‍ തന്നെ കഴിഞ്ഞിരുന്ന രേണു ഇപ്പോള്‍ അഭിനയ മേഖലയില്‍ സജീവമാണ്. സോഷ്യല്‍ മീഡിയയില്‍ മറ്റ് ഇന്‍ഫ്‌ളുവന്‍സര്‍മാരുമായി സഹകരിച്ചും രേണു വീഡിയോ ചെയ്യാറുണ്ട്. (Image Credits: Instagram)

എന്നാല്‍ രേണു ചെയ്യുന്ന പല കാര്യങ്ങള്‍ക്ക് അഭിനന്ദനങ്ങളേക്കാളേറെ വിമര്‍ശനങ്ങളാണ് ഉണ്ടാകാറുള്ളത്. അടുത്തിടെ ദാസേട്ടന്‍ കോഴിക്കോടുമായി ചെയ്ത വീഡിയോയും വിമര്‍ശനങ്ങള്‍ കൊണ്ട് നിറഞ്ഞു. ഭര്‍ത്താവ് മരണപ്പെട്ടൊരു സ്ത്രീ അന്യ പുരുഷനൊപ്പം പ്രണയ രംഗങ്ങളില്‍ അഭിനയിക്കുന്നത് ശരിയല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. (Image Credits: Instagram)

ഇപ്പോഴിതാ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് രേണു. സുധിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം. സുധിച്ചേട്ടന്റെ വൈഫായി ഇരിക്കുന്നിടം വരെ ആര് എന്ത് പറഞ്ഞാലും അദ്ദേഹത്തിന്റെ ഫോട്ടോ ഡിപിയില്‍ നിന്ന് മാറ്റുന്ന പ്രശ്‌നമില്ല. കാരണം എന്റെ കെട്ട്യോന്റെ ഡിപി എനിക്കിടാനുള്ള അധികാരമുണ്ട്. സോ ചൊറിയുന്നവര്‍ ചൊറിഞ്ഞോണ്ടിരിക്കൂ, ഐ ആം നോട്ട് ബോതേര്‍ഡ് എബൗട്ട് യുവര്‍ ചൊറിച്ചില്‍ എന്നാണ് രേണു കുറിച്ചത്. (Image Credits: Instagram)

ഡിജിറ്റല്‍ പെയിന്റിങ്ങിലൂടെ സൃഷ്ടിച്ചെടുത്ത വിവാഹ ഫോട്ടോയാണ് രേണു കുറിപ്പിനൊപ്പം ചേര്‍ത്തത്. സുധിയുടെ രണ്ടാം വിവാഹമായിരുന്നു രേണുമൊത്തുള്ളത്. എന്തായാലും രേണുവിന്റെ പോസ്റ്റിന് അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്. (Image Credits: Instagram)