Shalini Ajith: ശാലിനിയെ അഭിനയിക്കാന്‍ വിടാത്തത് നന്നായി! കുടുംബം തകര്‍ന്നേനെ എന്ന് ആരാധകര്‍
Shalini Ajith Coming Back To Movies: ഏറെ ആരാധകരുള്ള താരങ്ങളാണ് ശാലിനും അജിത്തും. സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ശാലിനിയെ കുറിച്ചുള്ള കാര്യങ്ങള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയാണ്. അജിത്തിന്റെ ഭാര്യ എന്നതിലുപരി ശാലിനി എന്ന നടിയെ സ്‌നേഹിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.

നടി ശാലിനിയും അജിത്തും വിവാഹ ജീവിതം ആരംഭിച്ചിട്ട് 24 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. വിവാഹത്തിന് ശേഷം അഭിനയിക്കരുതെന്ന് അജിത്തിന്റെ മുന്നറിയിപ്പിലാണ് ശാലിനിയുടെ ജീവിതമെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്. (Image Credits: Instagram)

എന്നാല്‍ ശാലിനി വീണ്ടും സിനിമയിലേക്കെത്തുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അജിത്ത് നായകനാകുന്ന സിനിമയുടെ ലൊക്കേഷനില്‍ ശാലിനി എത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. (Image Credits: Instagram)

വിവാഹശേഷം ശാലിനിയോട് അഭിനയിക്കേണ്ട എന്ന് എന്തുകൊണ്ടാണ് അജിത്ത് പറഞ്ഞതെന്നാണ് ആരാധകര്‍ വിവിധ വാര്‍ത്തകള്‍ക്ക് താഴെ കുറിക്കുന്നത്. ഭാര്യ ഇനി അഭിനയിക്കേണ്ട എന്ന തീരുമാനം വളരെ ശരിയായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. (Image Credits: Instagram)

അഭിനയിക്കാത്തത് കൊണ്ടാണ് ഇപ്പോഴും കുടുംബ ജീവിതം നല്ല രീതിയില്‍ പോകുന്നത്. പിന്നീട് അഭിനയിച്ചിരുന്നുവെങ്കില്‍ വിവാഹബന്ധം എപ്പോഴേ വേര്‍പ്പെട്ടേനെ. സിനിമ ഷൂട്ടിങ്ങില്‍ എന്താണ് നടക്കുന്നതെന്ന് അജിത്തിനറിയാം അതുകൊണ്ടാണ് അഭിനയിക്കാന്‍ വിടാതിരുന്നതെന്നും ആരാധകര്‍ പറയുന്നു. (Image Credits: Instagram)

ശാലിനി കുടുംബം നോക്കട്ടെ, അജിത്ത് നന്നായി സമ്പാദിക്കുന്നുണ്ടല്ലോ. പത്ത് തലമുറയ്ക്ക് ജീവിക്കാനുള്ള പണം അജിത്തിനുണ്ട്. പിന്നെ എന്തിന് ഭാര്യ അഭിനയിക്കണമെന്നാണ് ചിലര്‍ ചോദിക്കുന്നത്. (Image Credits: Instagram)