ആ താരത്തിന് സമ്മര്‍ദ്ദമുണ്ടാകുന്നു, ഗംഭീറിനെയും ഗില്ലിനെയും വിമര്‍ശിച്ച് റിക്കി പോണ്ടിങ്‌ | Ricky Ponting criticizes Gautam Gambhir and Shubman Gill for creating pressure on Sai Sudharsan Malayalam news - Malayalam Tv9

India vs England: ആ താരത്തിന് സമ്മര്‍ദ്ദമുണ്ടാകുന്നു, ഗംഭീറിനെയും ഗില്ലിനെയും വിമര്‍ശിച്ച് റിക്കി പോണ്ടിങ്‌

Published: 

27 Jul 2025 15:53 PM

Ricky Ponting Blasts Gautam Gambhir And Shubman Gill: സായ്‌ സുദര്‍ശനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെയും, പരിശീലകന്‍ ഗൗതം ഗംഭീറിനെയും വിമര്‍ശിച്ച് ഓസീസ് മുന്‍ താരം റിക്കി പോണ്ടിങ് രംഗത്തെത്തി

1 / 5മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ സായ് സുദര്‍ശനായിരുന്നു. 61 റണ്‍സാണ് താരം നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ താരം ഗോള്‍ഡന്‍ ഡക്കായി (Image Credits: PTI)

മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ സായ് സുദര്‍ശനായിരുന്നു. 61 റണ്‍സാണ് താരം നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ താരം ഗോള്‍ഡന്‍ ഡക്കായി (Image Credits: PTI)

2 / 5

താരത്തിന്റെ രണ്ടാമത്തെ ടെസ്റ്റ് മത്സരമായിരുന്നു ഇത്. ലീഡ്‌സില്‍ നടന്ന ആദ്യ ടെസ്റ്റിലായിരുന്നു സായിയുടെ അരങ്ങേറ്റം. ആ മത്സരത്തില്‍ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിനും, രണ്ടാം ഇന്നിങ്‌സില്‍ 30 റണ്‍സിനും താരം പുറത്തായി. തുടര്‍ന്ന് നടന്ന രണ്ട് ടെസ്റ്റിലും താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല (Image Credits: PTI)

3 / 5

അതേസമയം, സുദര്‍ശനെ കൈകാര്യം ചെയ്യുന്ന രീതിയില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെയും, പരിശീലകന്‍ ഗൗതം ഗംഭീറിനെയും വിമര്‍ശിച്ച് ഓസീസ് മുന്‍ താരം റിക്കി പോണ്ടിങ് രംഗത്തെത്തി. തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാതെ സായ് സുദര്‍ശന്‍ പോലുള്ള താരങ്ങള്‍ക്ക് സമ്മര്‍ദ്ദം നല്‍കുന്നുവെന്നായിരുന്നു പോണ്ടിങിന്റെ വിമര്‍ശനം (Image Credits: PTI)

4 / 5

തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ യുവതാരങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ടാകില്ലെന്നും പോണ്ടിങ് പറഞ്ഞു. ആദ്യ ടെസ്റ്റില്‍ അവസരം നല്‍കിയതിന് ശേഷം പിന്നീട് താരത്തെ ഒഴിവാക്കിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സ്‌കൈ സ്‌പോര്‍ട്‌സിനോട് പോണ്ടിങ് പറഞ്ഞു (Image Credits: PTI)

5 / 5

സായ് സുദര്‍ശനെ പോലെയുള്ള ഭാവിയിലെ വാഗ്ദാനങ്ങള്‍ക്ക് ടീം മാനേജ്‌മെന്റ് പിന്തുണ നല്‍കണം. ക്യാപ്റ്റനില്‍ നിന്നും പരിശീലകരില്‍ നിന്നും യുവതാരങ്ങള്‍ക്ക പിന്തുണ വേണം. സായ് സുദര്‍ശന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു (Image Credits: PTI)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ