Robin Radhakrishnan- Renu Sudhi: കോസ്റ്റ്യൂം ചെയ്തിട്ട് രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കണമെന്നാണ് പൊടിക്ക്, എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ: റോബിന്‍
Robin Radhakrishnan About Renu Sudhi: വേറെ ജോലികള്‍ കിട്ടിയിട്ടും രേണു മോഡലിങ് തന്നെ ചെയ്യുകയാണെന്ന് കേട്ടു. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ തീരുമാനിച്ചത് കുറ്റമൊന്നുമല്ല. അവര്‍ക്ക് ഈ ഫീല്‍ഡായിരിക്കും താത്പര്യം അതുകൊണ്ട് അത് ചൂസ് ചെയ്തു.

കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ രേണുവിന് സോഷ്യല്‍മീഡിയയില്‍ നിന്ന് വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടതായി വരുന്നത്. അവര്‍ ചെയ്യുന്ന ജോലി, ധരിക്കുന്ന വസ്ത്രം, അവരെടുക്കുന്ന തീരുമാനങ്ങള്‍ ഇതെല്ലാമാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. ഇപ്പോഴിതാ അവരെ കുറിച്ച് സംസാരിക്കുകയാണ് ബിഗ്‌ബോസ് താരം റോബിനും ഭാര്യ ആരതിയും. (Image Credits: Instagram)

രേണുവിനെ തങ്ങള്‍ക്ക് ഇഷ്ടമാണ്. അവര്‍ ആരെയും ഉപദ്രവിക്കാതെ അവരുടെ ഇഷ്ടത്തിന് ജീവിക്കുന്നു. അതില്‍ ആര്‍ക്കാണ് പ്രശ്‌നം. ബോഡി ഷെയ്മിങ് ചെയ്യേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

വേറെ ജോലികള്‍ കിട്ടിയിട്ടും രേണു മോഡലിങ് തന്നെ ചെയ്യുകയാണെന്ന് കേട്ടു. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ തീരുമാനിച്ചത് കുറ്റമൊന്നുമല്ല. അവര്‍ക്ക് ഈ ഫീല്‍ഡായിരിക്കും താത്പര്യം അതുകൊണ്ട് അത് ചൂസ് ചെയ്തു.

പ്രൊഫഷന്‍ ചൂസ് ചെയ്യുന്ന കാര്യത്തില്‍ ആരെയും നിര്‍ബന്ധിക്കാന്‍ പറ്റില്ലല്ലോ. നമുക്ക് ഇഷ്ടമുള്ള കലാകാരന്റെ ഭാര്യയാണെന്ന് കരുതിയോ പുള്ളി മരിച്ചുപോയെന്ന് കരുതിയോ ജീവിതകാലം മുഴുവന്‍ രേണു ദുഃഖിച്ചിരിക്കേണ്ട കാര്യമില്ല. അവര്‍ക്ക് ഇനിയും ജീവിതമുണ്ട്.

ഭര്‍ത്താവിന്റെ മരണത്തില്‍ അവര്‍ക്ക് വിഷമമുണ്ടാകും. കോസ്റ്റിയൂം ചെയ്തിട്ട് രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കണമെന്ന് പൊടിക്ക് ആഗ്രഹമുണ്ട്. എന്ത് സംഭവിക്കുമെന്ന് നോക്കട്ടെയെന്നും റോബിന്‍ പറഞ്ഞു.