Rohit Sharma: രോഹിതിന്റെ ഗ്ലൗവില്‍ പതിഞ്ഞത് കുടുംബത്തോടുള്ള സ്‌നേഹം; ചിത്രം ഏറ്റെടുത്ത് ആരാധകര്‍
Rohit Sharma Glove: മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം ഇന്നാണ്. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുംബൈ നേരിടും. കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് മുംബൈ. ഇതിനകം അഞ്ച് തവണ കിരീടം നേടിയിട്ടുണ്ടെങ്കിലും മുന്‍സീസണുകളിലെ പ്രകടനം നിരാശജനകമായിരുന്നു

ഐപിഎല്‍-2025ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ആദ്യ മത്സരം ഇന്നാണ്. രാത്രി 7.30ന് ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ മുംബൈ നേരിടും (Image Credits: PTI)

മത്സരത്തിന് മുമ്പായി മികച്ച പരിശീലനത്തിലാണ് ടീം. ഇതിനിടെ ടീമിന്റെ മുന്‍ക്യാപ്റ്റനായ രോഹിത് ശര്‍മയുടെ ഗ്ലൗവിന്റെ ചിത്രം വൈറലായി (Image Credits: PTI)

'SAR' എന്ന് ഗ്ലൗവില്‍ എഴുതിയിരിക്കുന്നതാണ് ശ്രദ്ധേയമായത്. കുടുംബത്തോടുള്ള രോഹിതിന്റെ സ്‌നേഹം വ്യക്തമാക്കുന്നതാണ് ഈ എഴുത്തെന്ന് ആരാധകര്‍ പറയുന്നു (Image Credits: Social Media)

മകള്‍ സമൈറ, മകന്‍ അഹാന്‍, ഭാര്യ റിതി എന്നിവരുടെ പേരുകളുടെ ആദ്യ അക്ഷരങ്ങള്‍ താരം ചേര്‍ത്തെഴുതിയിരിക്കുന്നതാണെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം. എന്തായാലും ചിത്രങ്ങള്‍ ഉടന്‍ വൈറലായി (Image Credits: PTI)

ഇത്തവണ കിരീടം നേടാനാകുമെന്ന പ്രതീക്ഷയിലാണ് മുംബൈ. ഇതിനകം അഞ്ച് തവണ കിരീടം നേടിയിട്ടുണ്ടെങ്കിലും മുന്‍സീസണുകളിലെ പ്രകടനം നിരാശജനകമായിരുന്നു (Image Credits: PTI)