RBI data about Rs 2000 notes: പിന്‍വലിച്ചിട്ട് രണ്ട് വര്‍ഷം; 6266 കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ ഇപ്പോഴും പ്രചാരത്തില്‍
Rs 2000 notes worth Rs 6,266 cr still in circulation: ആര്‍ബിഐ 2000 രൂപ പിന്‍വലിച്ചിട്ട് ഏകദേശം രണ്ട് വര്‍ഷമായെങ്കിലും, ഇപ്പോഴും 6266 കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍

ആര്‍ബിഐ 2000 രൂപ പിന്‍വലിച്ചിട്ട് ഏകദേശം രണ്ട് വര്‍ഷമായെങ്കിലും, ഇപ്പോഴും 6266 കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് ഔദ്യോഗിക കണക്കുകള്‍. ആര്‍ബിഐയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത് (Image Credits: Social Media, PTI)

2000 രൂപ നോട്ടുകൾ ഇപ്പോഴും ലീഗല്‍ ടെന്‍ഡറായി തുടരുകയാണ്. 2023 മെയ് 19 ന് ആർബിഐ 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

2023 മെയ് 19 ന് 3.56 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളുണ്ടായിരുന്നത് 2025 ഏപ്രിൽ 30 ന് 6,266 കോടി രൂപയായി കുറഞ്ഞെന്ന് ആർബിഐ പ്രസ്താവനയില്‍ അറിയിച്ചു. 2023 മെയ് 19 വരെ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ 98.24 ശതമാനവും തിരിച്ചെത്തിയെന്നും ആര്‍ബിഐ വ്യക്തമാക്കി.

എല്ലാ ബാങ്ക് ശാഖകളിലും 2000 നോട്ടുകൾ നിക്ഷേപിക്കാനും മാറ്റി നൽകാനുമുള്ള സൗകര്യം 2023 ഒക്ടോബർ 7 വരെ ഉണ്ടായിരുന്നു. ഈ സൗകര്യം റിസർവ് ബാങ്കിന്റെ 19 ഇഷ്യു ഓഫീസുകളില്‍ ഇപ്പോഴുമുണ്ട്.

ആർബിഐ ഇഷ്യൂ ഓഫീസുകൾ 2000 രൂപ നോട്ടുകൾ 2023 ഒക്ടോബർ 9 മുതൽ സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ് ഓഫീസിൽ നിന്നും ആർബിഐ ഇഷ്യൂ ഓഫീസുകളിലേക്ക് 2000 രൂപ നോട്ടുകൾ അയച്ച് ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യാം.