Sachin Tendulkar: സച്ചിന്‍ പുതുക്കിപ്പണിത ഡോറബ് വില്ല; കോടികളുടെ സ്വപ്‌നഭവനം
Sachin Tendulkar Bandra House: ഈന്തപ്പനകളും, സസ്യലതാദികളുമൊക്കെയുള്ള ടെറസാണ് മറ്റൊരു പ്രത്യേകത. ഇവിടെയാണ് സച്ചിന്‍ യോഗ ചെയ്യുന്നതത്രേ. കിച്ചണിന്റെ പ്രത്യേകതയാണ് മറ്റൊരു സവിശേഷത

സെലിബ്രിറ്റികളുടെ ജീവിതശൈലി എന്നും കൗതുകകരമാണ്. അവരുടെ വീട്, ഭക്ഷണരീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ വീട്ടുവിശേഷങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. ബാദ്രയിലെ താരത്തിന്റെ 39 കോടിയുടെ വസതി പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. കാരണം, അത്രയേറെ പ്രത്യേകതകളാണ് ഇതിഹാസത്തിന്റെ ഈ ഭവനത്തിലുള്ളത്. തികച്ചും ശാന്തമായ ചുറ്റുപാടിലാണ് ഈ ആഡംബര ഭവനം സ്ഥിതി ചെയ്യുന്നത്. ബാന്ദ്ര വെസ്റ്റിലെ പെറി ക്രോസ് റോഡിലുള്ള ഡോറബ് വില്ല 1926ലാണ് നിര്‍മിച്ചത് (Image Credits: PTI)

2007ല്‍ ഒരു പാഴ്‌സി കുടുംബത്തില്‍ നിന്ന് ഏകദേശം 39 കോടി രൂപയ്ക്ക് സച്ചിന്‍ ഈ പഴയ ബംഗ്ലാവ് വാങ്ങുകയായിരുന്നു. നവീകരണത്തിന് നാല് വര്‍ഷങ്ങളോളം എടുത്തു. 2011ലാണ് സച്ചിന്‍ കുടുംബ സമേതം ഇങ്ങോട്ട് താമസം മാറിയത് (Image Credits: instagram.com/sachintendulkar)

മനോഹരമായ രീതിയിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. മനോഹരമായ പൂന്തോട്ടവും തയ്യാറാക്കിയിട്ടുണ്ട്. ഈന്തപ്പനകളും, പുല്‍ത്തകിടികളും മാറ്റ് കൂട്ടുന്നു. ആധുനിക ഡിസൈനുകളോട് കിടപിടിക്കുന്ന തരത്തിലാണ് രൂപകല്‍പന. ടര്‍ക്കിഷ് പരവതാനികളാണ് ഇവിടെയുള്ളതെന്നാണ് റിപ്പോര്‍ട്ട് (Image Credits: instagram.com/sachintendulkar)

ഈന്തപ്പനകളും, സസ്യലതാദികളുമൊക്കെയുള്ള ടെറസാണ് മറ്റൊരു പ്രത്യേകത. ഇവിടെയാണ് സച്ചിന്‍ യോഗ ചെയ്യുന്നതത്രേ. കിച്ചണിന്റെ പ്രത്യേകതയാണ് മറ്റൊരു സവിശേഷത. ഓറഞ്ച് കാബിനറ്റുകളാണ് സച്ചിന്റെ കിച്ചണിലെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യാഡംബര സംവിധാനങ്ങളാണ് ബാത്ത്‌റൂമിലും ഒരുക്കിയിരിക്കുന്നത് (Image Credits: PTI)

വീട്ടുവിശേഷം പോലെ സച്ചിന്റെ വാഹനവിശേഷവും പ്രസിദ്ധമാണ്. മാരുതി 800 മുതലുള്ള വാഹനങ്ങള്‍ അവിടെയുണ്ട്. ബിഎംഡബ്ല്യുവിന്റെ തന്റെ പലതരം മോഡലുകള്‍ സച്ചിന്റെ ഗാരേജിലുണ്ട്. ഗിറാര്‍ഡ്, പെരെഗാക്‌സ്, ഓഡെമര്‍സ് പിഗ്വെറ്റ്, റോളക്‌സ് തുടങ്ങി ആഡംബര വാച്ചുകളും സച്ചിന്റെ ശേഖരത്തില്‍ ഉള്‍പ്പെടുന്നു (Image Credits: PTI)