Salman Khan: രാമജന്മഭൂമി വാച്ച് ധരിച്ച് സല്‍മാന്‍ ഖാന്‍, വില 61 ലക്ഷമോ?
Salman Khan Ram Janmabhoomi watch: ഒരു വാച്ച് ധരിച്ചുകൊണ്ടുള്ള സല്‍മാന്‍ ഖാന്റെ ചിത്രം വൈറലായി. രാമജന്മഭൂമി വാച്ചാണ് സല്‍മാന്‍ ധരിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം രാമജന്മഭൂമ വാച്ച് ധരിച്ചുകൊണ്ടുള്ള ഫോട്ടോകള്‍ പങ്കുവച്ചത്. സല്‍മാന്റെ റോസ് ഗോള്‍ഡ് എഡിഷന് ഏകദേശം 61 ലക്ഷം രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍

മാര്‍ച്ച് 30നാണ് സല്‍മാന്‍ ഖാന്റെ പുതിയ ചിത്രം സിക്കന്ദര്‍ റിലീസാകുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ശ്രദ്ധേയമായിരുന്നു. സിക്കന്ദറിനായി താരത്തിന്റെ ആരാധകര്‍ കാത്തിരിപ്പിലാണ്. ഇതിനിടെ, ഒരു വാച്ച് ധരിച്ചുകൊണ്ടുള്ള സല്‍മാന്‍ ഖാന്റെ ചിത്രം വൈറലായി (Image Credits: Social Media)

'രാമജന്മഭൂമി' വാച്ചാണ് സല്‍മാന്‍ ധരിച്ചിരിക്കുന്നത്. അയോധ്യയിലെ രാമജന്മഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ് ഈ വാച്ച്.

രാമക്ഷേത്രത്തിന്റെയും, ശ്രീരാമന്റെയും, ഹനുമാന്റെയും ചിത്രങ്ങള്‍ ഈ വാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രത്യേകത. ജയ് ശ്രീറാം എന്ന് ആലേഖനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മാര്‍ച്ച് 20ന് തിയേറ്ററുകളില്‍ കാണാമെന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമിലാണ് താരം രാമജന്മഭൂമ വാച്ച് ധരിച്ചുകൊണ്ടുള്ള ഫോട്ടോകള്‍ പങ്കുവച്ചത്. അടുത്തിടെ ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ രാമജന്മഭൂമി വാച്ച് ധരിച്ചുകൊണ്ടുള്ള അഭിഷേക് ബച്ചന്റെ ചിത്രം വൈറലായിരുന്നു.

അഭിഷേക് ബച്ചന്‍ ധരിച്ച ടൈറ്റാനിയം പതിപ്പിന് 34 ലക്ഷം രൂപയാണ് വിലയെന്നും, എന്നാല്‍ സല്‍മാന്റെ റോസ് ഗോള്‍ഡ് എഡിഷന് ഏകദേശം 61 ലക്ഷം രൂപയാണെന്നും വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ കാണുന്നു.