Samantha with Raj Nidimoru: രാജ് നിഡിമോരുവിൻ്റെ തോളിൽ തല ചായ്ച്ച് സാമന്ത;പോസ്റ്റിന് ലൈക്ക് അടിച്ച് നാഗചൈതന്യ?
Samantha Ruth Prabhu Photos With Raj Nidimoru: ചിത്രങ്ങൾ വൈറലായതോടെ സെലിബ്രിറ്റികൾ അടക്കം നടിയുടെ പോസ്റ്റിന് സ്നേഹം അറിയിച്ച് എത്തി. അക്കൂട്ടത്തിൽ മുൻ ഭർത്താവ് നാഗചൈതന്യയുമുണ്ടെന്നും കമന്റുകളുണ്ട്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.

ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ് നടി സാമന്ത. നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിനു ശേഷം നടി സാമന്തയുടെ വിവാഹത്തെ കുറിച്ച് നിരവധി ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. രാജ് ആൻഡ് ഡി.കെയുടെ സംവിധായകൻ രാജ് നിദ്മോരുവമായി സാമന്ത് പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും ഇതിനിടെയിൽ ഉയർന്നിരുന്നു. (image credits:instagram)

ഇപ്പോഴിതാ ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടിയുടെ ആദ്യ നിർമ്മാണ സംരംഭമായ ശുഭത്തിന്റെ റിലീസ് ചെയ്തതിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് പങ്കുവച്ച ചിത്രങ്ങളിലാണ് രാജ് നിദിമോരുവിനൊപ്പമുള്ള ചിത്രങ്ങളും ഉണ്ടായിരുന്നു.

ഇതിൽ ഒരു ചിത്രത്തിൽ രാജിന്റെ തോളിൽ തല ചായ്ച്ച് ഇരിക്കുന്നത് കാണാം, " #SUBHAM കാണുന്നതിനും ഞങ്ങളോടൊപ്പം ആഘോഷിക്കുന്നതിനും നന്ദി. ഞങ്ങളുടെ ആദ്യ ചുവടു വയ്പ്- പുതിയതും പുതുമയുള്ളതുമായി കഥകൾ പ്രധാനമാണെന്ന വിശ്വാസം കൊണ്ട് ഊർജിതമാക്കി, ഞങ്ങൾ ശുഭത്തിനൊപ്പം യാത്ര ആരംഭിച്ചു.

എന്തൊരു തുടക്കം " ചിത്രങ്ങൾക്കൊപ്പം സാമന്ത കുറിച്ചു. ചിത്രങ്ങൾ വൈറലായതോടെ സെലിബ്രിറ്റികൾ അടക്കം നടിയുടെ പോസ്റ്റിന് സ്നേഹം അറിയിച്ച് എത്തി. അക്കൂട്ടത്തിൽ മുൻ ഭർത്താവ് നാഗചൈതന്യയുമുണ്ടെന്നും കമന്റുകളുണ്ട്.ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.

" സാമന്ത വിത്ത് രാജ് " എന്ന് ഒരാൾ എഴുതി. മറ്റൊരാൾ അവളുടെ പ്രണയത്തിന്റെ കൺഫർമേഷൻ എന്നാണ് കമന്റ് ചെയ്തത്. ഇത് ഒഫിഷ്യൽ , രാജും സാമും പ്രണയത്തിലാണ് എന്നും കമന്റുകൾ ഉണ്ട്. അതേസമയം സാമന്തയോ രാജോ തങ്ങളുടെ ബന്ധത്തെ കുറിച്ച് ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല.