AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BCCI contract: ഇനി കളിക്കുന്നത് ഏകദിനത്തില്‍ മാത്രം; രോഹിതിനും കോഹ്ലിക്കും ‘എ പ്ലസ്’ കരാര്‍ നഷ്ടപ്പെടുമോ?

Virat Kohli and Rohit Sharma BCCI Grade: ദേശീയ ടീമിനായി ഏകദിന മത്സരങ്ങളില്‍ മാത്രമാകും കളിക്കുക. എന്നാല്‍ ഇനി കളിക്കുന്നത് ഒരു ഫോര്‍മാറ്റില്‍ മാത്രമാണെങ്കിലും ഇരുവരും ഗ്രേഡ് എ പ്ലസ് കരാര്‍ നിലനിര്‍ത്തും

Jayadevan AM
Jayadevan AM | Published: 15 May 2025 | 08:24 AM
ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ടി20യില്‍ നിന്നും, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മോശം പ്രകടനത്തിന് പിന്നാലെ ടെസ്റ്റില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയും, വിരാട് കോഹ്ലിയും ഇനി ദേശീയ ടീമിനായി ഏകദിന മത്സരങ്ങളില്‍ മാത്രമാകും കളിക്കുക. എന്നാല്‍ ഇനി കളിക്കുന്നത് ഒരു ഫോര്‍മാറ്റില്‍ മാത്രമാണെങ്കിലും ഇരുവരും ഗ്രേഡ് എ പ്ലസ് കരാര്‍ നിലനിര്‍ത്തും (Image Credits: PTI).

1 / 5
രോഹിതും കോഹ്ലിയും എ പ്ലസ് കരാര്‍ നിലനിര്‍ത്തുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. രണ്ടു പേരും ഇന്ത്യയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. എ പ്ലസ് ഗ്രേഡില്‍ തുടരും. ആ ഗ്രേഡിലെ സൗകര്യങ്ങള്‍ ഇരുവര്‍ക്കും ലഭിക്കുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഒരു ദേശീയ മാധ്യത്തോട് പറഞ്ഞു.

2 / 5
2024 ഒക്ടോബർ 1 മുതൽ 2025 സെപ്റ്റംബർ 30 വരെയുള്ള കാലയളവിലേക്കുള്ള കരാറുകൾ നേരത്തെ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഈ കാലയളവ് തീരുന്നതുവരെ താരങ്ങളുടെ നിലവിലെ ഗ്രേഡിനെ അത് ബാധിക്കില്ല. സാധാരണ മൂന്ന് ഫോര്‍മാറ്റുകളിലുമുള്ള താരങ്ങള്‍ക്കാണ് ബിസിസിഐ എ പ്ലസ് കരാര്‍ നല്‍കുന്നത്.

3 / 5
നിലവില്‍ രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരാണ് ഈ കരാറിലുള്ളത്. അതുകൊണ്ട്, നിലവില്‍ രോഹിതിന്റെയും, കോഹ്ലിയുടെയും എ പ്ലസ് കരാര്‍ തുടരുമെങ്കിലും അടുത്ത തവണ അത് മാറിയേക്കും. ടി20യില്‍ നിന്ന് വിരമിച്ച ജഡേജയുടെയും കരാറിന് അടുത്ത തവണ മാറ്റമുണ്ടാകാനാണ് സാധ്യത

4 / 5
സമീപകാലത്തെ മോശം പ്രകടനമാണ് ഇരുവരുടെയും വിരമിക്കലിന് പിന്നിലെ പ്രധാന കാരണം. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ഇരുവര്‍ക്കും അനുയോജ്യമായ പകരക്കാരെ കണ്ടെത്തുകയാണ് സെലക്ടര്‍മാരുടെ പ്രധാന ചുമതല. പുതിയ ക്യാപ്റ്റനെയും കണ്ടെത്തണം

5 / 5