Samsung Galaxy Series: 500 മെഗാപിക്സൽ ക്യാമറയുമായി സാംസങ്; ഐഫോണിനുള്ള പുതിയ സെൻസറും അണിയറയിലൊരുങ്ങുന്നു
Samsung Preparing 500 Megapixel Camera : 500 മെഗാപിക്സൽ ക്യാമറ സാംസങ് അണിയറയിലൊരുക്കുന്നു എന്ന് റിപ്പോർട്ട്. ഐഫോണിനായി പുതിയ ഇമേജ് സെൻസറും സാംസങ് ഒരുക്കുന്നുണ്ട്.

മൊബൈൽ ഫോൺ ക്യാമറ വിപണിയിൽ ഞെട്ടിക്കുന്ന വിപ്ലവമൊരുക്കാൻ സാംസങ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 500 മെഗാപിക്സലിൻ്റെ ക്യാമറയുമായി സാംസങ് ഉടൻ എത്തുമെന്നാണ് റിപ്പോർട്ട്. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന സാംസങ് എസ്25 അൾട്രയിൽ 200 മെഗാപിക്സൽ ക്യാമറയാവുമെന്നും റിപ്പോർട്ടുകളുണ്ട്. (Image Credits - Getty Images)

2025 ആദ്യ പാദത്തിൽ തന്നെ സാംസങ് എസ്25 സീരീസ് അവതരിപ്പിക്കുമെന്നാണ് സൂചന. എസ്25 പരമ്പരയിലെ ഒരു മോഡലൊഴികെ ബാക്കിയെല്ലാ മോഡലുകളും ഒരുമിച്ച് അവതരിപ്പിക്കപ്പെടും. എന്നാൽ, പരമ്പരയിലെ പുതിയ ഫോൺ എസ്25 സ്ലിം പ്രത്യേകമായാവും അവതരിപ്പിക്കുക. (Image Credits - Getty Images)

എസ്25 പരമ്പരയിലെ ഏറ്റവും പ്രീമിയം മോഡലായ എസ്25 അൾട്രയിൽ 200 മെഗാപിക്സലിൻ്റെ ക്യാമറയാണ് ഉണ്ടാവുക എന്നതാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതിനോടൊപ്പമാണ് 500 എംപി ക്യാമറയ്ക്കായി സാംസങ് ശ്രമം തുടങ്ങിയിട്ടുണ്ട് എന്ന റിപ്പോർട്ടുകളെത്തുന്നത്. (Image Credits - Getty Images)

500 മെഗാപിക്സൽ ക്യാമറയ്ക്കൊപ്പം ഐഫോണിലുള്ള പുതിയ ഇമേജ് സെൻസറും സാംസങ് തയ്യാറാക്കുന്നുണ്ട്. ത്രീ ലയർ സെൻസറാവും ഇതെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഐഫോണുകളിൽ ഉപയോഗിക്കുന്ന സോണി എക്സ്മോർ ആർഎസ് ഇമേജ് സെൻസറിനെക്കാൾ മികച്ചതാവും ഇതെന്നും റിപ്പോർട്ടുകളുണ്ട്. (Image Credits - Getty Images)

ഐഫോണിലെ പ്രധാന ക്യാമറയിലാവും ഈ സെൻസർ ഉപയോഗിക്കുക. നിലവിൽ സോണിയാണ് പ്രധാനമായും ഐഫോണിൻ്റെ സെൻസർ വിതരണം ചെയ്യുന്നത്. എന്നാൽ, 2026ൽ പ്രഖ്യാപിക്കാനിരിക്കുന്ന ഐഫോൺ 18 മോഡൽ മുതൽ സാംസങിൻ്റെ സെൻസറാവും ഐഫോൺ ഉപയോഗിക്കുക. (Image Credits - Getty Images)