Sangeeth Prathap: ‘ആ അപകടം എൻ്റെ ജീവതം മാറ്റിമറിച്ചു, ഇത് രണ്ടാം ജന്മം’; ജീവതത്തിലേക്ക് തിരച്ചെത്തിയ സന്തോഷം പങ്കിട്ട് സംഗീത് പ്രതാപ്
Sangeeth Prathap: ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ച് സംഗീത് പ്രതാപിനും അർജുൻ അശോകിനും കഴിഞ്ഞ മാസം ഒരു ആക്സിഡൻ്റ് സംഭവിച്ചിരുന്നു. ഇപ്പോഴിതാ ആക്സിഡൻ്റിന് ശേഷം ജീവിതത്തിലേക്ക് നടത്തിയ തിരിച്ചുവരവിനെ കുറിച്ചുള്ള ഒരു ഇൻസ്പയറിങ് പോസ്റ്റ് ആണ് സംഗീത് ഇൻസ്റ്റാ ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

പ്രേമലു സിനിമയിലെ അമൽ ഡേവിസിനെ നമുക്ക് മറക്കാൻ പറ്റില്ല. ആ ചിത്രത്തിലൂടെ അത്രയേറെ പ്രേക്ഷക മനസ്സ് കീഴടക്കിയ നടനാണ് സംഗീത് പ്രതാപ്. എന്നാൽ വെറും നടൻ മാത്രമല്ല, മികച്ച ഒരു എഡിറ്റർ കൂടെയാണ് സംഗീത്. എന്നാൽ ഇക്കാര്യം ഭൂരിഭാഗം ആളുകളും തിരിച്ചറിഞ്ഞത് ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ്. (Image Credits: Instagram)

ബ്രൊമാൻസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ച് സംഗീത് പ്രതാപിനും അർജുൻ അശോകിനും കഴിഞ്ഞ മാസം ഒരു ആക്സിഡൻ്റ് സംഭവിച്ചിരുന്നു. പരിക്കുകൾ സാരമുള്ളതല്ലെന്നും, രണ്ട് പേരും സുരക്ഷിതരാണെന്നും വാർത്ത പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ആക്സിഡൻ്റിന് ശേഷം ജീവിതത്തിലേക്ക് നടത്തിയ തിരിച്ചുവരവിനെ കുറിച്ചുള്ള ഒരു ഇൻസ്പയറിങ് പോസ്റ്റ് ആണ് സംഗീത് ഇൻസ്റ്റാ ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. (Image Credits: Instagram)

'ഇത് തനിക്ക് ജീവിതത്തിലേക്കുള്ള സെക്കന്റ് ചാൻസ് ആണെന്നാണ് സംഗീത് പറയുന്നത്. അപകടം നടന്നതിന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞെടുത്ത ഫോട്ടോയും, ഷൂട്ടിങിന് പോകുന്നതിന് മുൻപ് എടുത്ത ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തുകൊണ്ടാണ് സംഗീതിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ജൂലൈ 27 നായിരുന്നു അപകടം നടന്നത്. (Image Credits: Instagram)

'കഴിഞ്ഞ മാസം, ഇതേ ദിവസം, ഒരു അപകടം നേരിട്ടപ്പോൾ എന്റെ ജീവിതം ആകെ മാറിമറിഞ്ഞു. എനിക്ക് ഒന്നും സംഭവിച്ചില്ല എന്നാണ് ആദ്യം കരുതിയത്. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ വളരെ അപകടകരമായ അവസ്ഥയിലാണെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടതെന്നും ഒരു നഴ്‌സ് പറഞ്ഞപ്പോൾ മുതൽ ടെൻഷൻ തുടങ്ങി. (Image Credits: Instagram)

അന്നുമുതൽ, ഞാൻ പല ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്. ചിലപ്പോൾ സങ്കടവും വിഷാദവും ഭയവും തോന്നും, എന്നാൽ മറ്റുചിലപ്പോൾ ചിന്തിക്കാൻ രണ്ടാമതൊരു അവസരം കിട്ടിയതായി തോന്നും. ഭാവിയെക്കുറിച്ചുള്ള എൻ്റെ നിരവധി സംശയങ്ങൾക്ക് എനിക്ക് ഉത്തരങ്ങൾ ലഭിച്ചു. എന്റെ ഭാര്യ, എന്നെ അവളുടെ കുട്ടിയെപോലെ പരിപാലിച്ചു. എനിക്ക് അവളെ എത്രമാത്രം സ്‌നേഹിക്കാൻ കഴിയുമെന്നും, അവൾ അത് എത്രത്തോളം അർഹിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കി. (Image Credits: Instagram)

ഈ അവസ്ഥയിൽ എൻ്റെ മാതാപിതാക്കളും ഉറ്റസുഹൃത്തുക്കളും എനിക്കൊപ്പം നിന്നു. എനിക്ക് ലഭിച്ച ഓരോ മെയിലുകളും മെസ്സേജുകളും പല കാര്യങ്ങളും മനസ്സിലാക്കാൻ എന്നെ സഹായിച്ചു. ഇപ്പോഴിതാ ജീവിതം സാധാരണ നിലയിലായി, ഞാൻ ബ്രോമാൻസിന്റെ ഷൂട്ടിംഗ് സെറ്റിലേക്ക് മടങ്ങുകയാണ്. കുറച്ചുകൂടെ സുഖപ്പെടാനുണ്ട് എന്നാൽ അതിൽ വിഷമിച്ചിരിക്കേണ്ട കാര്യമില്ലെന്ന് എനിക്കറിയാം. കാരണം എനിക്ക് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. (Image Credits: Instagram)