Sanju Samson: ഏകദിനത്തില്‍ ഉള്‍പ്പെടാത്തവരുടെ ഇലവന്‍; സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍
India's Perfect Dropped XI For New Zealand ODI Series: ഒഴിവാക്കപ്പെട്ട താരങ്ങളുടെ സാങ്കല്‍പിക പ്ലേയിങ് ഇലവനും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ തിരഞ്ഞെടുക്കുന്നുണ്ട്. അത്തരത്തിലൊരു സാങ്കല്‍പിക പ്ലേയിങ് ഇലവന്‍ നോക്കാം

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചില താരങ്ങള്‍ തഴയപ്പെട്ടതിലെ നിരാശയിലാണ് ആരാധകര്‍. ഒഴിവാക്കപ്പെട്ട താരങ്ങളുടെ സാങ്കല്‍പിക പ്ലേയിങ് ഇലവനും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ തിരഞ്ഞെടുക്കുന്നുണ്ട്. അത്തരത്തിലൊരു സാങ്കല്‍പിക പ്ലേയിങ് ഇലവന്‍ നോക്കാം (Image Credits: PTI)

മലയാളി താരം സഞ്ജു സാംസണ്‍ അടക്കമുള്ളവരാണ് ഒഴിവാക്കപ്പെട്ടവരില്‍ പ്രമുഖര്‍. ആഭ്യന്തര ക്രിക്കറ്റിലടക്കം ക്യാപ്റ്റനായി കളിച്ചിട്ടുള്ള സഞ്ജുവിനെ സാങ്കല്‍പിക പ്ലേയിങ് ഇലവനിലെ ക്യാപ്റ്റനായി ആരാധകര്‍ തിരഞ്ഞെടുക്കുന്നു. 2023 ഡിസംബറിലാണ് സഞ്ജു അവസാനം ഏകദിനത്തില്‍ കളിച്ചത് (Image Credits: PTI)

റുതുരാജ് ഗെയ്ക്‌വാദിനെയാണ് ആരാധകര്‍ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ താരം സെഞ്ചുറി നേടിയിരുന്നു. പരിക്കില്‍ നിന്നു മുക്തരായ ശുഭ്മാന്‍ ഗില്ലും, ശ്രേയസ് അയ്യരും ഏകദിന സ്‌ക്വാഡില്‍ തിരിച്ചെത്തിയതോടെ റുതുരാജ് പുറത്തായി (Image Credits: PTI)

ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമിലുള്ള മലയാളി താരം ദേവ്ദത്ത് പടിക്കലാണ് പ്ലേയിങ് ഇലവനിലെ മറ്റൊരു താരം. ഇഷാന്‍ കിഷനെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കാം. അഭിഷേക് ശര്‍മയാണ് പ്ലേയിങ് ഇലവനിലെ മറ്റൊരു താരം (Image Credits: PTI)

തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, ശാര്‍ദ്ദുല്‍ താക്കൂര്‍, ഖലീല്‍ അഹമ്മദ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി എന്നിവരെയും സാങ്കല്‍പിക പ്ലേയിങ് ഇലവനില്‍ ആരാധകര്‍ ഉള്‍പ്പെടുത്തുന്നു. അക്‌സര്‍ പട്ടേലും ശാര്‍ദ്ദുല്‍ താക്കൂറുമാണ് ഓള്‍ റൗണ്ടര്‍മാര്‍ (Image Credits: PTI)