സഞ്ജുവിൻ്റെ വിരലിന് പരിക്ക്; രഞ്ജി ട്രോഫി ക്വാർട്ടറും ഐപിഎലിലെ ആദ്യ മത്സരങ്ങളും നഷ്ടമാവും | Sanju Samson Injured Against England T20 Will Miss Ranji Trophy Quarter Final Malayalam news - Malayalam Tv9

Sanju Samson: സഞ്ജുവിൻ്റെ വിരലിന് പരിക്ക്; രഞ്ജി ട്രോഫി ക്വാർട്ടറും ഐപിഎലിലെ ആദ്യ മത്സരങ്ങളും നഷ്ടമാവും

Published: 

03 Feb 2025 20:18 PM

Sanju Samson Injured Ranji Trophy: ഇംഗ്ലണ്ടിനെതിരായ അവസാന ടി20 മത്സരത്തിൽ പരിക്കേറ്റ സഞ്ജു സാംസണ് രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരവും ഐപിഎലിലെ ആദ്യ മത്സരങ്ങളും നഷ്ടമായേക്കും. സഞ്ജു സാംസൺ അഞ്ച് മുത ആറ് ആഴ്ച വരെ താരം പുറത്തിരിക്കുമെന്നാണ് സൂചന.

1 / 5ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ വിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസൺ അഞ്ച് മുതൽ ആറ് ആഴ്ച വരെ പുറത്തിരിക്കിമെന്ന് റിപ്പോർട്ട്. ഇതോടെ രഞ്ജി ട്രോഫി ക്വാർട്ടർ മത്സരവും ഐപിഎൽ സീസണിലെ ആദ്യ ചില മത്സരങ്ങളും സഞ്ജുവിന് നഷ്ടമാവും. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ വിരലിന് പരിക്കേറ്റ താരം പിന്നീട് വിക്കറ്റ് കീപ്പിങ് ചെയ്തിരുന്നില്ല. ധ്രുവ് ജുറേൽ ആണ് പകരക്കാരനായി കളിച്ചത്. (Image Courtesy - Social Media)

ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ വിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസൺ അഞ്ച് മുതൽ ആറ് ആഴ്ച വരെ പുറത്തിരിക്കിമെന്ന് റിപ്പോർട്ട്. ഇതോടെ രഞ്ജി ട്രോഫി ക്വാർട്ടർ മത്സരവും ഐപിഎൽ സീസണിലെ ആദ്യ ചില മത്സരങ്ങളും സഞ്ജുവിന് നഷ്ടമാവും. ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിൽ വിരലിന് പരിക്കേറ്റ താരം പിന്നീട് വിക്കറ്റ് കീപ്പിങ് ചെയ്തിരുന്നില്ല. ധ്രുവ് ജുറേൽ ആണ് പകരക്കാരനായി കളിച്ചത്. (Image Courtesy - Social Media)

2 / 5

ജോഫ്ര ആർച്ചർ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് സഞ്ജുവിൻ്റെ വിരലിന് പരിക്കേറ്റത്. ഓവറിലെ ആദ്യ പന്തിൽ ലെഗ് സൈഡ് ബൗണ്ടറിയിലേക്ക് സിക്സറടിച്ച താരം അടുത്ത പന്തിൽ ലെഗ് സൈഡിലേക്ക് നീങ്ങി കളിക്കാൻ ശ്രമിച്ചെങ്കിലും മിസ് ആയി. അടുത്ത പന്തിൽ വീണ്ടും ഓഫ് സൈഡിലേക്ക് മാറി ലെഗ് സൈഡ് ബൗണ്ടറിയിലേക്ക് കളിക്കാൻ ശ്രമിച്ചെങ്കിലും പന്ത് കൈവിരലിൽ ഇടിച്ചു. കൈ മുറിഞ്ഞ് ചോരവന്നതിനെ തുടർന്ന് താരത്തെ ഫിസിയോ പരിശോധിക്കുകയും ചെയ്തു. ഫിസിയോയുടെ പരിശോധനയ്ക്ക് ശേഷം ബാറ്റിംഗ് തുടർന്ന സഞ്ജു ഓവറിലെ അഞ്ചാമത്തെയും അവസാനത്തെയും പന്തുകളിൽ യഥാക്രമം സിക്സറും ബൗണ്ടറിയുമടിച്ച താരം മാർക്ക് വുഡിൻ്റെ അടുത്ത ഓവറിൽ പുറത്താവുകയും ചെയ്തു. (Image Credits - PTI)

3 / 5

രഞ്ജി ട്രോഫിയിൽ ഫെബ്രുവരി എട്ടിനാണ് കേരളത്തിൻ്റെ ക്വാർട്ടർ ഫൈനൽ മത്സരം. ഗ്രൂപ്പ് ഘട്ടത്തിൽ സൂപ്പർ താരങ്ങൾ ഒരുമിച്ച മുംബൈ ടീമിനെ വീഴ്ത്തിയ ജമ്മു കശ്മീരാണ് കേരളത്തിൻ്റെ എതിരാളികൾ. ഈ കളി ജയിച്ചാൽ സെമിയും അത് ജയിച്ചാൽ ഫൈനലും സഞ്ജുവില്ലാതെയാവും കേരളം കളിയ്ക്കുക. വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. (Image Credits - PTI)

4 / 5

അഞ്ച് സീസണുകൾക്ക് ശേഷം ഇതാദ്യമായി ക്വാർട്ടറിലെത്തിയ കേരളത്തിന് തിരിച്ചടിയാണിത്. നേരത്തെ, ക്യാമ്പിൽ പങ്കെടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടി സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫി ടീമിൽ പരിഗണിക്കാതിരുന്ന കേരള ക്രിക്കറ്റ് അസോസിയേഷൻ രഞ്ജി ട്രോഫി ക്വാർട്ടറിൽ താരത്തെ പരിഗണിക്കുമോ എന്ന ചോദ്യമുയർന്നിരുന്നു. എന്നാൽ, താരത്തിന് പരിക്കേറ്റതോടെ ഈ ചോദ്യം തന്നെ അപ്രസക്തമായി. (Image Credits - PTI)

5 / 5

അതേസമയം, ആറാഴ്ച പുറത്തിരുന്നാൽ സഞ്ജുവിന് ഐപിഎലിലെ ആദ്യ മത്സരങ്ങളും നഷ്ടമാവും. മാർച്ച് 21നാണ് ഐപിഎൽ ആരംഭിക്കുക. പൂർണമായ മത്സരക്രമം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും റോയൽസിൻ്റെ ആദ്യ ഘട്ട മത്സരത്തിലെങ്കിലും താരം പുറത്തിരിക്കും. രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനാണ് സഞ്ജു സാംസൺ. (Image Credits - PTI)

Related Photo Gallery
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം