Jishin- Ameya: വാലന്റൈൻസ് ദിനത്തിൽ സർപ്രൈസ് പൊട്ടിച്ച് ജിഷിനും അമേയയും; വിവാഹം ഉടനുണ്ടോ എന്ന് ആരാധകർ
Serial Actor Jishin and Ameya Got Engaged: ഇരുവരും ഒരുമിച്ച് നിൽക്കുന്ന പ്രണയാർദ്രമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഞങ്ങൾ രണ്ട് പേരും യെസ് പറഞ്ഞുവെന്നാണ് ചിത്രങ്ങൾക്ക് കാപ്ഷനായി കുറച്ചിരിക്കുന്നത്.

സീരിയൽ താരങ്ങളായ ജിഷിനും അമേയയും പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ കഴിഞ്ഞ കുറച്ച് നാളുകളായി ആരാധകർക്കിടയിൽ പരന്നിരുന്നു. ഇരുവരുടെയും ഒന്നിച്ചുള്ള ചിത്രങ്ങൾ ഇത്തരം വാർത്തകൾക്ക് ശക്തി പകർന്നു. എന്നാൽ ഇതൊക്കെ പാടെ തള്ളികളയുകയായിരുന്നു ഇരുവരും. (image credits:instagram)

എന്നാൽ ഇപ്പോഴിതാ ഇരുവരും പ്രണയത്തിലാണെന്നും എൻഗേജ്ഡ് ആണെന്നുമുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. താരങ്ങൾ തന്നെയാണ് ഇക്കാര്യം പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുന്നത്. വാലന്റൈൻസ് ദിനത്തിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച് പോസ്റ്റിലാണ് തങ്ങൾ എൻഗേജ്ഡ് ആണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. (image credits:instagram)

ഇരുവരും ഒരുമിച്ച് നിൽക്കുന്ന പ്രണയാർദ്രമായ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഞങ്ങൾ രണ്ട് പേരും യെസ് പറഞ്ഞുവെന്നാണ് ചിത്രങ്ങൾക്ക് കാപ്ഷനായി കുറച്ചിരിക്കുന്നത്.അതേസമയം യാദൃശ്ചികമായാണ് തങ്ങൾ പരിചയപ്പെടുന്നതെന്നും പിന്നീട് നല്ല സുഹൃത്തുക്കളാകുകയായിരുന്നുവെന്നും താരം പറഞ്ഞു. (image credits:instagram)

ജിഷിൻ അത്യാവശ്യം ഫ്ലേർട്ട് ചെയ്യുന്ന ഒരാളാണെന്നും തന്നെയും ഫ്ലേട്ട് ചെയ്തു. തനിക്ക് അത് മനസ്സിലായിരുന്നു. പക്ഷേ അങ്ങനെ വിട്ടാൽ പറ്റില്ലെന്ന് തോന്നി. പിന്നീട് തങ്ങൾക്കിടയിൽ ഒരു ബോണ്ടിംഗ് ഉണ്ടായി. ഇപ്പോൾ തങ്ങൾ ഡേറ്റിംഗിലാണെന്നും ഇരുവരും പറഞ്ഞു. (image credits:instagram)

എല്ലാവരും ചോദിക്കുമ്പോൾ ഞങ്ങൾ തമ്മിൽ ഇഷ്ടമുണ്ടെന്ന് പറയാൻ ആദ്യം ഒരു ക്ലാരിറ്റിക്കുറവുണ്ടായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അങ്ങനെ ഇല്ലെന്നും താരം പറഞ്ഞു. തനിക്ക് ജിഷിനെ ഇഷ്ടമാണെന്നും സിമ്മർ ഡേറ്റിംഗിലാണ് തങ്ങളെന്നും. പരസ്പരം നന്നായി മനസിലാക്കി മാത്രം ഒരു റിലേഷൻഷിപ്പിലേക്ക് കടക്കുക. അപ്പോൾ ഇട്ടിട്ട് പോകുമ്പോൾ വിഷമം ഉണ്ടാകില്ലെന്നും താരം പറഞ്ഞു.(image credits:instagram)