Shah Rukh Khan Met Gala 2025: ആദ്യ മെറ്റ് ഗാലയിൽ കസറി കിങ് ഖാൻ; ചിത്രങ്ങൾ വൈറൽ
Shah Rukh Khan Met Gala 2025: മെറ്റ് ഗാല 2025 ൽ അരങ്ങേറ്റം കുറിച്ച് ബോളിവുഡിന്റെ കിങ് ഖാൻ. കറുത്ത സ്യൂട്ടും ആഭരണങ്ങളും ധരിച്ച് റെഡ് കാർപെറ്റിൽ എത്തിയ താരത്തിന്റെ ചിത്രങ്ങളെല്ലാം ഫാഷൻ ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചു.

മെറ്റ് ഗാല 2025 ൽ അരങ്ങേറ്റം കുറിച്ച് ബോളിവുഡിന്റെ കിങ് ഖാൻ. ഇതോടെ മെറ്റ് ഗാല റെഡ് കാർപെറ്റിൽ നടക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ നടനായി ഷാരുഖ് ഖാൻ ചരിത്രം സൃഷ്ടിച്ചു.

സൂപ്പർഫൈൻ: ടൈലറിംഗ് ബ്ലാക്ക് സ്റ്റൈൽ എന്ന തീമിൽ ന്യൂയോർക്ക് സിറ്റിയിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലായിരുന്നു ഈ വർഷത്തെ മെറ്റ് ഗാല.

പ്രശസ്ത ഇന്ത്യൻ ഡിസൈനർ സബ്യാസാചി മുഖർജിയായിരുന്നു കിങ് ഖാന് വേണ്ടിയുള്ള വസ്ത്രം ഒരുക്കിയത്.

കറുപ്പ് നിറത്തിലുള്ള ഷർട്ടും ഒരു ട്രെഞ്ച് കോട്ടുമായിരുന്നു ഷാരുഖ് ഖാന്റെ ആദ്യ മെറ്റ് ഗാലയിലെ ലുക്ക്. അതിന് മോടി കൂട്ടാൻ കെ അക്ഷരം പതിച്ച പെൻഡന്റും, റിംഗുകളും, ഒപ്പം, കടുവയുടെ തല രൂപത്തിലുള്ള വാക്കിംഗ് സ്റ്റിക്കും കൂടി ചേർന്നതോടെ റെഡ് കാർപ്പറ്റിൽ ബോളിവുഡിന്റെ രാജാവ് ആധിപത്യം സ്ഥാപിച്ചു.

മെറ്റ് ഗാലായിൽ പങ്കെടുക്കാനുള്ള പ്രചോദനം ലഭിച്ചത് മക്കളായ സുഹാന, ആര്യൻ, അബ്രാം എന്നിവരിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു.