Shreyas Iyer: വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ശ്രേയസ് അയ്യര്‍, ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സൂര്യയ്ക്കും ഗില്ലിനും എതിരാളി
Will Shreyas Iyer be next white ball format captain: ഏകദിനത്തില്‍ രോഹിത് ശര്‍മയും, ടി20യില്‍ സൂര്യകുമാര്‍ യാദവും, ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലുമാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍മാര്‍. രോഹിതിന് ശേഷം ഗില്ലിനെയാണ് ഏകദിനത്തിലെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്

ഐപിഎല്ലില്‍ ബാറ്ററുടെയും, ക്യാപ്റ്റന്റെയും റോള്‍ ഭംഗിയായി നിര്‍വഹിച്ച താരമാണ് ശ്രേയസ് അയ്യര്‍. ഏകദിനത്തിലും സ്ഥിര സാന്നിധ്യമാണ്. എന്നാല്‍ കുറച്ചുനാളുകളായി ഇന്ത്യയുടെ ടി20 ടീമില്‍ നിന്നു ശ്രേയസ് പുറത്താണ് (Image Credits: PTI)

ഐപിഎല്ലിലെ മികച്ച പ്രകടനം ശ്രേയസിന്റെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. താരത്തെ ടി20യില്‍ നിന്ന് മാറ്റിനിര്‍ത്താനാകില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.

ടെസ്റ്റില്‍ നിന്നു പോലും താരത്തെ മാറ്റാനാകില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. ഇതിനൊപ്പം, താരത്തെ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഏകദിനത്തില്‍ രോഹിത് ശര്‍മയും, ടി20യില്‍ സൂര്യകുമാര്‍ യാദവും, ടെസ്റ്റില്‍ ശുഭ്മന്‍ ഗില്ലുമാണ് ഇന്ത്യയുടെ ക്യാപ്റ്റന്‍മാര്‍. രോഹിതിന് ശേഷം ഗില്ലിനെയാണ് ഏകദിനത്തിലെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ടി20യില്‍ സമീപകാലത്ത് സൂര്യയ്ക്ക് ക്യാപ്റ്റന്‍സിയിലും എതിരാളികളില്ലായിരുന്നു. എന്നാല്‍ വൈറ്റ് ബോളില്‍ ഗില്ലിനും, സൂര്യയ്ക്കും ഒരു പോലെ വെല്ലുവിളിയുയര്‍ത്തി വൈല്‍ഡ് കാര്‍ഡായാണ് ശ്രേയസിന്റെ രംഗപ്രവേശം. വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ഒറ്റ ക്യാപ്റ്റന്‍ മതിയെന്ന് ബിസിസിഐ തീരുമാനിച്ചാല്‍ ശ്രേയസിനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്