Shubman Gill: പനി പിടിച്ചു, ദുലീപ് ട്രോഫിയില്‍ ഗില്‍ കളിക്കില്ല, ഏഷ്യാ കപ്പിലോ?
Shubman Gill illness: ശുഭ്മാന്‍ ഗില്‍ ദുലീപ് ട്രോഫിയില്‍ കളിക്കില്ല. പനിയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിന്റെ ക്യാപ്റ്റനായിരുന്നു ഗില്‍

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ശുഭ്മാന്‍ ഗില്‍ ദുലീപ് ട്രോഫിയില്‍ കളിക്കില്ല. പനിയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിന്റെ ക്യാപ്റ്റനായിരുന്നു ഗില്‍ (Image Credits: PTI)

ഗില്‍ രക്തപരിശോധനയ്ക്ക് വിധേയനായതായും, അതിന്റെ ഫലം ബിസിസിഐയ്ക്ക് സമര്‍പ്പിച്ചെന്നും ദൈനിക് ജാഗരണ്‍, ക്രിക്ക്ബസ് എന്നീ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ താരം ചണ്ഡീഗഡിലെ വസതിയില്‍ വിശ്രമത്തിലാണ് (Image Credits: PTI)

ഗില്ലിന് വൈറല്‍ പനിയാണ് ബാധിച്ചതെന്ന് റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടുനിന്നാലും ഏഷ്യാ കപ്പില്‍ ഗില്‍ കളിക്കുമെന്നാണ് വിവരം (Image Credits: PTI)

ഏഷ്യാ കപ്പിന് സജ്ജമാകുന്നതിനും കൂടി വേണ്ടിയാണ് ഗില്‍ ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍ (Image Credits: PTI)

ഗില്ലിന്റെ അഭാവത്തില്‍ അങ്കിത് കുമാര്‍ ദുലീപ് ട്രോഫിയില്‍ നോര്‍ത്ത് സോണിനെ നയിച്ചേക്കും. ശുഭം രോഹില്ലയെ ഗില്ലിന്റെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തി (Image Credits: PTI)