Global Warming: കടലില്‍ വെള്ളി കുമിഞ്ഞുകൂടുന്നു; വരാനിരിക്കുന്നത് സര്‍വ്വനാശം
Silver in Sea: ഓരോ ദിവസവും ഭൂമിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇങ്ങനെ ഉണ്ടാകുന്ന പല സംഭവങ്ങള്‍ക്കും പിന്നില്‍ മനുഷ്യന്റെ കൈക്കടത്തലുണ്ട്. ഇപ്പോഴിതാ മനുഷ്യന്‍ ചെയ്തുവെക്കുന്ന പ്രവൃത്തികളുടെ ഫലമായി കടലിലും മാറ്റം സംഭവിക്കുകയാണ്.

കടലിന്റെ അടിത്തട്ടില്‍ വെള്ളി കുമിഞ്ഞുകൂടുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണ ചൈന കടലിലും വിയറ്റനാമിന്റെ തീര മേഖലകളിലുമാണ് വെള്ളി കുമിഞ്ഞുകൂടുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. ആഗോളതാപനമാണ് ഇതിന് കാരണമെന്നാണ് ഗവേഷകര്‍ പറയുന്നത്. (Image Credits: Unsplash)

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള സമുദ്രങ്ങളുടെ അടിത്തട്ടില്‍ ഇത്തരത്തില്‍ വെള്ളി അടിയുന്നുണ്ടാകുമെന്ന് ചൈനയിലെ ഹെഫീ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ജിയോസയന്‍സ് അസോസിയേറ്റ് പ്രൊഫസറായ ലിക്വിയാംഗ് സു പറയുന്നു. (Image Credits: Unsplash)

1850 മുതലാണ് വിയറ്റ്‌നാമിന്റെ തീരമേഖലകളില്‍ വെള്ളി അടിയാന്‍ ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഇത് വര്‍ധിച്ചു. പാറക്കെട്ടുകളിലും മറ്റുമുള്ള വെള്ളി മഴവെള്ളത്തിലൂടെ കടലിലേക്ക് ഒലിച്ചെത്തുകയാണ്. (Image Credits: Unsplash)

കാലാവസ്ഥ വ്യതിയാനം ശക്തമായ മഴയ്ക്ക് കാരണമായി. കൂടാതെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ പ്രവര്‍ത്തനഫലമായും കടലില്‍ വെള്ളി രൂപപ്പെടുന്നുണ്ട്. (Image Credits: Unsplash)

എന്നാല്‍ ഇങ്ങനെ വെള്ളി അടിയുന്നത് കടലിലെ ജീവാജാലങ്ങള്‍ക്ക് ദോഷമാണെന്നാണ് ഗവേഷകന്‍ പറയുന്നത്. (Image Credits: Unsplash)