'എനിക്കൊരു അനുജൻ ഉണ്ടായിരുന്നു, ആശുപത്രിക്കാരുടെ ശ്രദ്ധ കുറവ് മൂലം അവൻ മരിച്ചു': സിന്ധു കൃഷ്ണ | Sindhu Krishna Opens Up About Her Brother Death Due to Medical Negligence Malayalam news - Malayalam Tv9

Sindhu Krishna: ‘എനിക്കൊരു അനുജൻ ഉണ്ടായിരുന്നു, ആശുപത്രിക്കാരുടെ ശ്രദ്ധ കുറവ് മൂലം അവൻ മരിച്ചു’: സിന്ധു കൃഷ്ണ

Published: 

12 Mar 2025 20:11 PM

Sindhu Krishna About Her Siblings: സഹോദരി സിമിയുമായുള്ള ബന്ധത്തെ കുറിച്ചാണ് സിന്ധു കൃഷ്ണ പുതിയ വ്ലോഗിൽ പറയുന്നത്. സിമി ജനിക്കുന്നതിന് മുൻപ് തനിക്ക് ഒരു അനുജൻ ഉണ്ടായിരുന്നെന്നും ആശുപത്രിക്കാരുടെ അശ്രദ്ധ മൂലം ആ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്നും സിന്ധു പറയുന്നു.

1 / 5മലയാളികൾക്ക് ഏറെ സുപരിചിതരാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും ഇവരുടെ നാലു മക്കളും. യൂട്യൂബ് ചാനലുകളിൽ വീഡിയോകൾ പങ്കുവയ്ക്കുന്ന ഇവർ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. (Image Credits: Sindhu Krishna Facebook)

മലയാളികൾക്ക് ഏറെ സുപരിചിതരാണ് നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയും ഇവരുടെ നാലു മക്കളും. യൂട്യൂബ് ചാനലുകളിൽ വീഡിയോകൾ പങ്കുവയ്ക്കുന്ന ഇവർ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. (Image Credits: Sindhu Krishna Facebook)

2 / 5

സഹോദരി സിമിയുമായുള്ള ബന്ധത്തെ കുറിച്ചാണ് സിന്ധു കൃഷ്ണ പുതിയ വ്ലോഗിൽ പറയുന്നത്. സബ്സ്ക്രൈബേഴ്സിലൊരാൾ സഹോദരിയെ കുറിച്ച് ചോദിച്ചതിന് മറുപടി നൽകുകയായിരുന്നു സിന്ധു. (Image Credits: Sindhu Krishna Facebook)

3 / 5

സഹോദരി ജനിക്കുന്നതിനു മുൻപ് തനിക്ക് ഒരു അനുജൻ ഉണ്ടായിരുന്നെന്നും ആശുപത്രിക്കാരുടെ അശ്രദ്ധ മൂലം ആ കുഞ്ഞിനെ നഷ്ടപ്പെട്ടുവെന്നും സിന്ധു കൃഷ്ണ പറയുന്നു. ആശുപത്രിക്കാർ കത്രിക ഉപയോഗിച്ചതിലെ പിഴവ് മൂലം ടെറ്റ്നസ് പോലുള്ള അവസ്ഥ വന്ന് ജനിച്ച് ആറോ ഏഴോ ദിവസം തികയുന്നതിന് മുമ്പ് തന്നെ തന്റെ അനുജൻ മരിച്ചെന്നും സിന്ധു പറഞ്ഞു. (Image Credits: Sindhu Krishna Facebook)

4 / 5

ഇക്കാര്യങ്ങളെ കുറിച്ച് അമ്മ പറഞ്ഞ അറിവ് മാത്രമാണ് തനിക്കുള്ളത്. ആ കുഞ്ഞ് ജീവനോടെയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ പിന്നീടെനിക്ക് ഒരു അനിയത്തിയെ കിട്ടുമായിരുന്നില്ല. അന്ന് കാലത്ത് പലർക്കും രണ്ടു കുട്ടികളിൽ കൂടുതൽ ഉണ്ടായിരുന്നില്ല. മൂന്ന് കുട്ടികളൊക്കെ അപൂർവമായിരുന്നു. സിമിയെ കിട്ടിയതിൽ ഞാൻ സന്തോഷവതിയാണെന്നും സിന്ധു പറയുന്നു. (Image Credits: Sindhu Krishna Facebook)

5 / 5

സിമി ജനിക്കുന്ന സമയത്ത് അച്ഛൻ വിദേശത്തും ഞാൻ യുകെജിയിലുമായിരുന്നു. സിമിയും ഞാനും തമ്മിൽ അ‍ഞ്ച് വയസ് വ്യത്യാസമുണ്ട്. അവളെ ഞാൻ ഓവറായി കെയർ ചെയ്തിരുന്നു. എനിക്കൊപ്പം പഠിക്കാൻ സിമിയെ ഊട്ടിയിൽ ചേർത്തപ്പോൾ അവളെ കുളിപ്പിച്ചിരുന്നത് വരെ ഞാനായിരുന്നു. ഞാൻ പത്തിൽ പഠിക്കുന്ന സമയത്ത് സിമിക്ക് പെട്ടെന്ന് പൊക്കം വെച്ചത് തന്റെ ഈഗോയെ വല്ലാതെ ബാധിച്ചിരുന്നുവെന്നും സിന്ധു കൃഷ്ണ കൂട്ടിച്ചേർത്തു. (Image Credits: Sindhu Krishna Facebook)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും