Diya Krishna: ‘പത്ത് ദിവസത്തിനുള്ളിൽ ഓസിയുടെ ഡെലിവറി നടക്കും’; ദിയയുടെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് സിന്ധു കൃഷ്ണ
Sindhu Krishna’s on Diya Krishna’s Delivery : സിന്ധുവിന്റെ വ്ലോഗുകൾക്ക് താഴെ ഏറ്റവും കൂടുതൽ വരുന്ന കമന്റ് ദിയയുടെ ഹെൽത്ത് അപ്ഡേറ്റ്സിനെ കുറിച്ചാണ്. ഇപ്പോഴിതാ ഇതിനു മറുപടിയായാണ് സിന്ധു എത്തിയത്.

മലയാളികൾക്ക് ഏറെ സുപരിചിതമാണ് നടൻ കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലേക്ക് പുതിയ ഒരു കുഞ്ഞു അതിഥി കൂടി എത്താൻ പോകുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ദിയ ഇപ്പോൾ ഒമ്പത് മാസം ഗർഭിണിയാണ്. ഇതിന്റെ വിശേഷങ്ങൾ ദിയ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. (Image Credits: Instagram)

ഇപ്പോഴിതാ മകൾ ദിയ കൃഷ്ണയുടെ വിശേഷങ്ങൾ പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. സിന്ധുവിന്റെ വ്ലോഗുകൾക്ക് താഴെ ഏറ്റവും കൂടുതൽ വരുന്ന കമന്റ് ദിയയുടെ ഹെൽത്ത് അപ്ഡേറ്റ്സിനെ കുറിച്ചാണ്.

ഇപ്പോഴിതാ ഇതിനു മറുപടിയായാണ് സിന്ധു എത്തിയത്. ഒരു പത്ത് ദിവസത്തിനുള്ളിൽ ഓസിയുടെ ഡെലിവറി നടക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം പോയപ്പോൾ ഡോക്ടർ അങ്ങനെയാണ് പറഞ്ഞത്. ഇനി ഒരു ചെക്കപ്പ് കൂടിയുണ്ട്. അന്ന് പോകുമ്പോൾ അവർ പറയും എന്ന് വീണ്ടും വരണമെന്നെന്നും സിന്ധു പറഞ്ഞു.

കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയപ്പോൾ പേരക്കുട്ടിക്കായി നിരവധി സാധനങ്ങൾ വാങ്ങുന്നതിന്റെ വ്ലാഗും സിന്ധു പങ്കുവച്ചിരുന്നു. കുഞ്ഞുടുപ്പുകളും റാപ്പറുകളും ഷീറ്റുകളും ടോയ്സും എല്ലാം സിന്ധുവും ദിയയുടെ സഹോദരിമാരും ചേർന്ന് വാങ്ങിയിരുന്നു.

ഓസിയുടെ ബേബിക്കായി കുറച്ച് ഷോപ്പിങ് നടത്തിയെന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. പേരക്കുട്ടിക്കായി പെട്ടി നിറയെ സാധനങ്ങൾ വാങ്ങിയെന്നാണ് സിന്ധു വീഡിയോയിൽ പറഞ്ഞത്.