ചർമ്മ പ്രശ്നങ്ങളോട് പോരാടാം! ഈ വസ്തുക്കൾ മുഖത്ത് ഒരിക്കലും പുരട്ടരുത്; കാരണം | Skincare Tips, Here are some things you should never apply to your face, know the reason behind it Malayalam news - Malayalam Tv9

Skincare Tips: ചർമ്മ പ്രശ്നങ്ങളോട് പോരാടാം! ഈ വസ്തുക്കൾ മുഖത്ത് ഒരിക്കലും പുരട്ടരുത്; കാരണം

Updated On: 

15 May 2025 13:47 PM

Things Never Apply To Your Face: വിപണിയിലെ പല ഉല്പന്നങ്ങളും വിശ്വസിക്കാനും കഴിയില്ല. ചില ഉൽപ്പന്നങ്ങൾ തൽക്ഷണ ആശ്വാസം നൽകുന്നതാണ് എന്നാൽ നിങ്ങളുടെ മുഖത്ത് ഒരിക്കലും പുരട്ടാൻ പാടില്ലാത്തവയും ഇക്കൂട്ടതിലുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

1 / 5തിളക്കമുള്ള ചർമ്മത്തിനായുള്ള നെട്ടോട്ടം അത്ര ചെറുതല്ല. എന്നാൽ വിപണിയിലെ പല ഉല്പന്നങ്ങളും വിശ്വസിക്കാനും കഴിയില്ല. ചില ഉൽപ്പന്നങ്ങൾ തൽക്ഷണ ആശ്വാസം നൽകുന്നതാണ് എന്നാൽ നിങ്ങളുടെ മുഖത്ത് ഒരിക്കലും പുരട്ടാൻ പാടില്ലാത്തവയും ഇക്കൂട്ടതിലുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

തിളക്കമുള്ള ചർമ്മത്തിനായുള്ള നെട്ടോട്ടം അത്ര ചെറുതല്ല. എന്നാൽ വിപണിയിലെ പല ഉല്പന്നങ്ങളും വിശ്വസിക്കാനും കഴിയില്ല. ചില ഉൽപ്പന്നങ്ങൾ തൽക്ഷണ ആശ്വാസം നൽകുന്നതാണ് എന്നാൽ നിങ്ങളുടെ മുഖത്ത് ഒരിക്കലും പുരട്ടാൻ പാടില്ലാത്തവയും ഇക്കൂട്ടതിലുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

2 / 5

ബോഡി ലോഷനുകൾ: ഈ ക്രീമുകൾ 'ബോഡി' ലോഷനുകൾ എന്നറിയപ്പെടുന്നതിന് ഒരു കാരണമുണ്ട്. ഇവ നമ്മുടെ മുഖ ചർമ്മത്തിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളതല്ല. കട്ടിയുള്ളതും, എണ്ണമയമുള്ളതുമായ ഘടന ഉള്ളതിനാൽ, അവ നമ്മുടെ മുഖത്തെ സുഷിരങ്ങൾ അടയ്‌ക്കും. ഇത് മുഖക്കുരു, അലർജി എന്നിവയ്ക്ക് കാരണമാകും.

3 / 5

പഞ്ചസാര: മുഖത്ത് ഫേസ് സ്‌ക്രബായി പലരും പഞ്ചസാര ഉപയോഗിക്കുന്നത് കാണാറുണ്ട്. എന്നാൽ ഇത് ഒരു പൊതു തെറ്റിദ്ധാരണയാണ്. കാരണം ഇത് നിങ്ങളുടെ ചർമ്മത്തിൽ ഉരച്ചിലുകൾ ഉണ്ടാക്കുകയും പ്രകോപനം, ചുവപ്പ്, വരൾച്ച എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

4 / 5

ചൂടുവെള്ളം: ഒരിക്കലും ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകരുത്. കാരണം ഇത് ചർമ്മത്തെ വരണ്ടതും മങ്ങിയതുമാക്കി മാറ്റുന്നു. ഈർപ്പത്തിന്റെ അളവ് കുറയ്ക്കുന്നു, മാത്രമല്ല പൊള്ളലിനും കാരണമാകും. നിങ്ങളുടെ മുഖത്തെ സുഷിരങ്ങൾ തുറക്കുകയും അഴുക്ക് നീക്കം ചെയ്യുകയും ചെയ്യുന്ന ഇളം ചൂടുള്ള വെള്ളം തിരഞ്ഞെടുക്കുക.

5 / 5

നാരങ്ങ: വിറ്റാമിൻ സി സമ്പുഷ്ടമായ, നാരങ്ങ പുരട്ടുന്നത് മുഖത്തെ ചർമ്മത്തിന് ദോഷം ചെയ്യും. കാരണം നാരങ്ങയിൽ കാണപ്പെടുന്ന രാസവസ്തുക്കൾ ചർമ്മത്തിൽ പ്രതികൂലമായി ബാധിക്കുന്നു. ഇത് നിങ്ങളുടെ മുഖത്ത് പല അലർജിക്കും കാരണമാകും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും