ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരാം; ഈ ശീലങ്ങൾ പതിവാക്കൂ | Small Daily Habits That Transform Your Life, Boost Productivity, Mindset and Well Being Malayalam news - Malayalam Tv9

Best Habits for Productive Life: ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവരാം; ഈ ശീലങ്ങൾ പതിവാക്കൂ

Updated On: 

17 Jun 2025 11:18 AM

Small Daily Habits That Transform Your Life: വലിയ തീരുമാനങ്ങളല്ല, മറിച്ച് ചെറിയ ശീലങ്ങളാണ് പലപ്പോഴും ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരിക. മാനസികാരോഗ്യം മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ക്ഷേമം വർധിപ്പിക്കാനുമായി ജീവിതത്തിൽ കൊണ്ടുവരേണ്ട ചില ശീലങ്ങൾ നോക്കാം.

1 / 6രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. ഇത് ജലാംശം നിലനിർത്താനും മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. കൂടാതെ, ആ ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ ഇത് ഗുണം ചെയ്യും. (Image Credits: Freepik)

രാവിലെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക. ഇത് ജലാംശം നിലനിർത്താനും മെറ്റബോളിസം വർധിപ്പിക്കാനും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു. കൂടാതെ, ആ ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാൻ ഇത് ഗുണം ചെയ്യും. (Image Credits: Freepik)

2 / 6

രാവിലെ എഴുന്നേറ്റ ഉടനെ നമ്മൾ കിടന്ന കിടക്കയും ചുറ്റുപാടും വൃത്തിയാക്കുന്നത് നല്ല ശീലമാണ്. ഇത് ജീവിതത്തിൽ ഒരു ചിട്ട ഉണ്ടാകാൻ സഹായിക്കുന്നു. (Image Credits: Freepik)

3 / 6

അഞ്ച് മിനിറ്റ് ആഴത്തിലുള്ള ശ്വസന വ്യായാമം അല്ലെങ്കിൽ പ്രാണായാമം ചെയ്യുന്നത് വളരെ നല്ലതാണ്. ഇത് സമ്മർദ്ദം കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും. (Image Credits: Freepik)

4 / 6

അതാത് ദിവസം ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക അല്ലെങ്കിൽ ഷെഡ്യൂൾ തയ്യാറാക്കുക. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കാനും പ്രാധാന്യം കുറഞ്ഞ കാര്യങ്ങളിൽ അധികം സമയം പാഴാക്കുന്നത് ഒഴിവാക്കാനും ഗുണം ചെയ്യും. (Image Credits: Freepik)

5 / 6

രാവിലെ സ്ട്രെച്ചിങ് ചെയ്യുന്നതും നടക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഇത് രക്തയോട്ടം വർധിപ്പിക്കാനും ക്ഷീണം അകറ്റാനും ആ ദിവസം മുഴുവൻ ഊർജത്തോടെ ഇരിക്കാനും സഹായിക്കും. (Image Credits: Freepik)

6 / 6

ഉറക്കം ഉണർന്നയുടനെ മൊബൈൽ ഫോൺ നോക്കുന്നത് ഒഴിവാക്കുക. സോഷ്യൽ മീഡിയയും മറ്റുമില്ലാതെ ദിവസം ആരംഭിക്കുന്നത് മനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും ഏറെ നല്ലതാണ്. (Image Credits: Freepik)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ