Mahalakshmi: ‘ ഞങ്ങള്‍ക്കും ഒരു കുഞ്ഞിനെ വേണം’; ദൈവം തീരുമാനിക്കുന്നത് എപ്പോഴാണോ അപ്പോള്‍ ആകാമെന്ന് രവീന്ദ്രറും മഹാലക്ഷ്മിയും
Ravindar Chandrasekaran and Actress Mahalakshmi: ഇതിനിടെയിൽ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള ഗോസിപ്പുകളും നിറഞ്ഞു നിന്നിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിയുമ്പോഴും ഇരുവരും സന്തുഷ്ടരായി ജീവിക്കുകയാണ് താരങ്ങള്‍

തമിഴ് സീരിയൽ താരം മഹാലക്ഷ്മിയും നിർമാതാവായ രവീന്ദ്രര്‍ ചന്ദ്രശേഖറും വിവാഹിതരായതിന്റെ പേരിൽ ഏറെ വിമർശനങ്ങളും പരിഹാസങ്ങളുമാണ് നേരിടേണ്ടി വന്നത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു. എന്നാൽ വിവാഹകാര്യം അറിഞ്ഞതോടെ ബോഡി ഷേമിംഗിന്റെ പേരിൽ വലിയ പരിഹാസങ്ങളാണ് ഇരുവർക്കും നേരിടേണ്ടി വന്നത്.(image credits:instagram)

പണം കണ്ട് മാത്രം നടി പിന്നാലെ കൂടിയതാണെന്ന് പലരും അധിഷേപിച്ചു. ഇതിനിടെയിൽ ഇരുവരും വേർപിരിഞ്ഞെന്ന തരത്തിലുള്ള ഗോസിപ്പുകളും നിറഞ്ഞു നിന്നിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് മൂന്ന് വർഷം കഴിയുമ്പോഴും ഇരുവരും സന്തുഷ്ടരായി ജീവിക്കുകയാണ്. (image credits:instagram)

ഇതിനിടെയിൽ ഇരുവരും തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. വ്യക്തി ജീവിതത്തിനെ കുറിച്ച സംസാരിച്ച താരം തങ്ങൾ ഒരു കുഞ്ഞിനെ വേണമെന്നാണ് ആഗ്രഹം എന്നാണ് പറയുന്നത്. (image credits:instagram)

വിവാഹം കഴിഞ്ഞ് ഉടനെ കുഞ്ഞിന്റെ കാര്യത്തിന് ശ്രമിച്ചാലോ എന്നായിരുന്നു തനിക്ക്. എന്നാൽ പിന്നീട് ഇരുവരും ചിന്തിച്ച് ഒരു തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും താരം പറയുന്നു. ദൈവം തീരുമാനിക്കുന്നത് എപ്പോഴാണോ അപ്പോള്‍ ആകാമെന്നാണ് കരുതുന്നത് എന്നാണ് നടി പറയുന്നത്. (image credits:instagram)

ഇതിനായി ചികിത്സ നടത്തിയിട്ടില്ലെന്നും ഇക്കാര്യത്തെ കുറിച്ച് വീട്ടുക്കാർ പോലും ചോദിച്ചില്ല.അതൊക്കെ തീര്‍ത്തും തങ്ങളുടെ മാത്രം തീരുമാനമാണ്. ആരും അതില്‍ ഇടപെടാന്‍ വരാറില്ല. തങ്ങളുടേതായൊരു കുഞ്ഞ് എന്നത് തീര്‍ച്ചയായും പ്ലാനിലുള്ളതാണെന്ന് മഹാലക്ഷ്മിയും കൂട്ടിച്ചേര്‍ത്തു.(image credits:instagram)