Mullaperiyar Dam: തമിഴ്‌നാട് പറഞ്ഞതെല്ലാം കള്ളം; 30 വര്‍ഷത്തിന് ശേഷം ബ്രിട്ടീഷുകാര്‍ ആ രഹസ്യം കണ്ടെത്തി
Mullapperiyar Dam Secret: ഗ്രൗട്ടിങ് നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് ചീഫ് എഞ്ചിനീയര്‍ ഡോവ്‌ലേ പറഞ്ഞു. ഇത് അവഗണിച്ച് ഡാമിന്റെ അടിത്തട്ടില്‍ നിന്ന് 136 അടിക്ക് മുകളില്‍ പാരപ്പറ്റില്‍ നിന്ന് 20 അടി താഴ്ചയില്‍ തുരന്ന് സിമന്റ് ഗ്രൗട്ടിങ് നടത്തിയിരുന്നു.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്ഷയം ഉണ്ടെന്ന് കേരളത്തിന്റെ കാര്യം കെട്ടുകഥയാണെന്ന തമിഴ്‌നാടിന്റെ വാദം പൊളിയുന്നു. അണക്കെട്ടിന് 30 വര്‍ഷം ആകുന്നതിന് മുമ്പ് തന്നെ ചോര്‍ച്ചയും ഓട്ടയടയ്ക്കലും തുടങ്ങിയിരുന്നുവെന്ന് തമിഴ്‌നാടിന് വേണ്ടി ന്യൂഡല്‍ഹിയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇറിഗേഷന്‍ ആന്റ് പവര്‍ 1997ല്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. Social Media Image

1928ല്‍ അണക്കെട്ടില്‍ ചോര്‍ച്ചയുണ്ടാകുന്നത് വഴിയുള്ള അപകടാവസ്ഥയെ കുറിച്ച് ബ്രിട്ടീഷ് എഞ്ചിനിയര്‍മാര്‍ സൂചന നല്‍കിയിരുന്നു. പിന്നീട് ഇവിടെ നടന്ന ഓട്ടയടയ്ക്കല്‍ നടപടിയെ കുറിച്ച് ബ്രിട്ടീഷ് എഞ്ചിനീയര്‍മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. Social Media Image

സീപ്പേജ് വെള്ളത്തിനൊപ്പം 1896 മുതല്‍ നിര്‍മാണത്തിന് ഉപയോഗിച്ച സുര്‍ക്കി മിശ്രിതം ഒലിച്ചുപോയിരുന്നതായി കണ്ടെത്തിയിരുന്നു. 1928 ഒക്ടോബര്‍ 17 മുതല്‍ 26 വരെ ഡാമിനെ കുറിച്ച് പഠിച്ച ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ ബ്രിട്ടീഷുക്കാരനായ എല്‍ എച്ച് ഗ്രേഗ് റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. Social Media Image

സുര്‍ക്കിം മിശ്രിതം നഷ്ടപ്പെട്ടതോടെ അണക്കെട്ടിന്റെ ജലമുഖത്തെ പ്ലാസ്റ്ററിങില്‍ വിടവുകളുണ്ടായി. ഇതുവഴി ഡാമിന്റെ ഭിത്തിക്കുള്ളിലേക്ക് വെള്ളം തള്ളിക്കയറിയെന്നും പറയുന്നു. അണക്കെട്ടിന്റെ മുകളില്‍ വീഴുന്ന വെള്ളം ഭിത്തിക്കുള്ളിലേക്ക് ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. Social Media Image

ഇത് പരിഹരിക്കുന്നതിനായി ജലമുഖത്ത് മുക്കാലിഞ്ച് ഘനത്തില്‍ സിമന്റ് പ്ലാസ്റ്ററിങും പുറംതോട് തുരന്ന് ഭിത്തിക്കുള്ളില്‍ സിമന്റ് ഗ്രൗട്ടിങ് നടത്തണമെന്നും അന്ന് ശുപാര്‍ശ ചെയ്തിരുന്നതായി കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. Social Media Image

എന്നാല്‍ ഗ്രൗട്ടിങ് നടത്തുന്നത് ശരിയായ നടപടിയല്ലെന്ന് ചീഫ് എഞ്ചിനീയര്‍ ഡോവ്‌ലേ പറഞ്ഞു. ഇത് അവഗണിച്ച് ഡാമിന്റെ അടിത്തട്ടില്‍ നിന്ന് 136 അടിക്ക് മുകളില്‍ പാരപ്പറ്റില്‍ നിന്ന് 20 അടി താഴ്ചയില്‍ തുരന്ന് സിമന്റ് ഗ്രൗട്ടിങ് നടത്തിയിരുന്നു. Social Media Image