പോക്കറ്റ് കീറാതെ ഐഫോൺ സ്വന്തമാക്കാം; പുതിയ മോഡലിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത് | The iPhone SE 4 May Feature A Similar Design To The iPhone 7 Plus With Dual Rear Cameras And 8GB RAM Malayalam news - Malayalam Tv9

iPhone SE 4 : പോക്കറ്റ് കീറാതെ ഐഫോൺ സ്വന്തമാക്കാം; പുതിയ മോഡലിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

Published: 

15 Oct 2024 10:59 AM

iPhone SE 4 Features : ഐഫോൺ സ്പെഷ്യൽ എഡിഷൻ്റെ ഏറ്റവും പുതിയ ജനറേഷനായ ഐഫോൺ എസ്ഇ 4ന് ഐഫോൺ 17 പ്ലസിന് സമാനമായ ഡിസൈനാവും ഉണ്ടാവുകയെന്ന് റിപ്പോർട്ട്. ഇരട്ട റിയർ ക്യാമറയും 8 ജിബി റാമും ഫോണിനുണ്ടാവുമെന്നും സൂചനയുണ്ട്.

1 / 5പോക്കറ്റ് കീറാതെ ഐഫോൺ അനുഭവം ആസ്വദിക്കാൻ ആപ്പിൾ പുറത്തിറക്കിയ സീരീസായിരുന്നു ഐഫോൺ സ്പെഷ്യൽ എഡിഷൻ അഥവാ ഐഫോൺ എസ്ഇ. 2016ൽ ആദ്യ ഫോൺ റിലീസ് ചെയ്ത ഈ സീരീസിൻ്റെ നാലാമത്തെ സീരീസ്, ഐഫോൺ എസ്ഇ 4 റിലീസാവാനൊരുങ്ങുകയാണ്. (Image Credits - Getty Images)

പോക്കറ്റ് കീറാതെ ഐഫോൺ അനുഭവം ആസ്വദിക്കാൻ ആപ്പിൾ പുറത്തിറക്കിയ സീരീസായിരുന്നു ഐഫോൺ സ്പെഷ്യൽ എഡിഷൻ അഥവാ ഐഫോൺ എസ്ഇ. 2016ൽ ആദ്യ ഫോൺ റിലീസ് ചെയ്ത ഈ സീരീസിൻ്റെ നാലാമത്തെ സീരീസ്, ഐഫോൺ എസ്ഇ 4 റിലീസാവാനൊരുങ്ങുകയാണ്. (Image Credits - Getty Images)

2 / 5

ഐഫോൺ സ്പെഷ്യൽ എഡിഷൻ്റെ ആദ്യ ജനറേഷൻ 2016ൽ ഇറങ്ങിയെങ്കിലും രണ്ടാം ജനറേഷൻ ഇറങ്ങാൻ നാല് കൊല്ലം കഴിയേണ്ടിവന്നു. 2020ലാണ് ഐഫോൺ എസ്ഇ 2 ഇറങ്ങിയത്. രണ്ട് കൊല്ലത്തിന് ശേഷം 2022ൽ ഐഫോൺ എസ്ഇ 3 പുറത്തിറങ്ങി. സീരീസിലെ അടുത്ത മോഡൽ ഏറെ വൈകാതെ എത്തും. (Image Credits - Getty Images)

3 / 5

ഐഫോൺ എസ്ഇ ഫോണിൻ്റെ ഡിസൈൻ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഫ്ലാറ്റ് ബാക്ക് പാനലിൽ ഇരട്ട റിയർ ക്യാമറയാവും ഫോണിൻ്റെ ഡിസൈനെനാണ് സൂചനകൾ. മുൻപിറങ്ങിയ എല്ലാ എസ്ഇ മോഡലുകളിലും സിംഗിൾ ക്യാമറയാണ് ഉണ്ടായിരുന്നത്. ഇതാദ്യമായാണ് ഇരട്ട ക്യാമറ അവതരിപ്പിക്കുന്നത്. (Image Credits - Getty Images)

4 / 5

ആക്ഷൻ ബട്ടണ് പകരം മ്യൂട്ട് സ്വിച്ച് ആവും ഫോണിൽ ഉണ്ടാവുക. ഐഫോൺ 7 പ്ലസ് മോഡലിനോട് സമാനമായ ക്യാമറ ഐലൻഡാണ് ഫോണിലുണ്ടാവുക എന്നും സൂചനയുണ്ട്. ഫേസ് ഐഡി, ആപ്പിൾ ഇൻ്റലിജസ് എന്നീ സൗകര്യങ്ങൾ ഫോണിലുണ്ടാവുമെന്നാണ് റിപ്പോർട്ടുകൾ. 48 എംപിയാവും റിയർ ക്യാമറ. (Image Credits - Getty Images)

5 / 5

6.06 ഇഞ്ച് ഡിസ്പ്ലേയിലുള്ള ഫോണിൽ 8 ജിബി റാമും ആപ്പിൾ എ18 ചിപ്സെറ്റുമാവും ഉണ്ടാവുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 42000 രൂപ, 46000 രൂപ എന്നിങ്ങനെയാവും ഫോണിൻ്റെ രണ്ട് വേരിയൻ്റുകളുടെ വില എന്നും ചില സൂചനകളുണ്ട്. (Image Credits - Getty Images)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്