Gold Earrings Wearing Tips: സ്വർണ കമ്മലുകൾ കാതിന് അസ്വസ്ഥതയാണോ?; ഇക്കാര്യം ശ്രദ്ധിക്കണേ
Tips To Wear Earrings: ചിലർക്ക് കമ്മലുകൾ അണിയുമ്പോൾ പല തരത്തിലുള്ള അസ്വസ്ഥകൾ അനുഭവപ്പെട്ടേക്കാം.കൃത്യമായ ഇടവേളകളിൽ കമ്മലുകൾ വൃത്തിയാക്കിയില്ലെങ്കിൽ അവയിലെ അഴുക്ക് കാതുകളിൽ അണുബാധയ്ക്ക് കാരണമാകും. കമ്മലുകൾ ധരിക്കുന്നതിന് മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

സ്വർണവില ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പണിക്കൂലിയും ജിഎസ്ടിയും അടക്കം 80000ത്തിന് മുകളിൽ നൽകിയാൽ മാത്രമെ ഒരു പവൻ വാങ്ങാൻ സാധിക്കുകയുള്ളൂ. സ്വാർണാഭരണങ്ങൾ ഇട്ട് ഭംഗിയായി നടക്കാൻ ആഗ്രഹം ഇല്ലാത്തവർ ആരാണുള്ളത്. എന്നാൽ ഇന്നത്തെ വിലയിൽ സ്വർണം സ്വപ്നമായി മാറുകയാണ്. എങ്കിലും കൈയ്യിലിരിക്കുന്ന ആഭരണങ്ങൾ സൂക്ഷിച്ച് വയ്ക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് അവ ധരിക്കുമ്പോഴും ശ്രദ്ധിക്കണം. (Image Credits: Unsplash/Getty Images)

കമ്മലിടാത്ത പെൺകുട്ടികൾ കുറവാണ്. സ്വർണകമ്മലുകളാണേൽ കൂടുതൽ ഭംഗിയാണ്. എന്നാൽ ചിലർക്ക് കമ്മലുകൾ അണിയുമ്പോൾ പല തരത്തിലുള്ള അസ്വസ്ഥകൾ അനുഭവപ്പെട്ടേക്കാം. ചിലർക്ക് കാതിൽ ചൊറിച്ചിൽ, വേദന, വീർത്ത് വരുക, കാതിലെ ധ്വാരം വലുതാകുക, കാത് തൂങ്ങിപോവുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. ചിലപ്പോൾ കമ്മലുകൾ അണിയുമ്പോഴുള്ള ചെറിയ അശ്രദ്ധ അവ നഷ്ടപ്പെടുത്തിയേക്കാം. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ഈസിയായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് നമുക്ക് നോക്കാം. (Image Credits: Unsplash/Getty Images)

കമ്മലുകൾ കാതിലണിയുമ്പോൾ അവ നന്നായി മുറുകിയോ എന്ന് ശ്രദ്ധിക്കണം. കൂടാതെ അഴിച്ചുമാറ്റാൻ ബുദ്ധിമുട്ടുണ്ടോ എന്നും ശ്രദ്ധിക്കണം. പിരിച്ചുകയറ്റുന്ന ആണിയാണ് കമ്മലുകൾക്കെങ്കിൽ അവ ശ്രദ്ധയോടെ ധരിക്കണം. കമ്മലുകൾ ധരിക്കുമ്പോൾ അസ്വസ്ഥതയോ വേദനയോ അനുഭവപ്പെട്ടാൽ അവ ഉടൻ തന്നെ അഴിച്ചുമാറ്റുക. കാരണം സ്വർണ കമ്മലുകൾക്ക് വളരെയധികം കട്ടിയും ഭാരവും ഉണ്ട്. അതിനാൽ അവ ഉപയോഗിക്കുന്നത് അവസ്ഥ വഷളാക്കുന്നു. (Image Credits: Unsplash/Getty Images)

കമ്മലുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുക. അടിഞ്ഞുകൂടുന്ന അഴുക്ക് നീക്കം ചെയ്തില്ലെങ്കിൽ അവ കാതുകളിൽ അണുബാധയ്ക്ക് കാരണമാകും. കമ്മലുകൾ ധരിക്കുന്നതിന് മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക. കമ്മലുകൾ തിരുകുകയോ നീക്കം ചെയ്യുകയോ ചെയ്യുമ്പോൾ ചെവിയിൽ പരിക്കേൽക്കാതെ ശ്രദ്ധിക്കുക. (Image Credits: Unsplash/Getty Images)

കാതിരെ ധ്വാരത്തിൻ്റെ ഭാഗത്ത് വേദന, ചുവപ്പ്, വീക്കം, ചൂട് അല്ലെങ്കിൽ പഴുപ്പ് എന്നിവ അനുഭവപ്പെട്ടാൽ വളരെയധികം ശ്രദ്ധിക്കണം. ഇവയെല്ലാം അണുബാധയുടെ ലക്ഷണങ്ങളാകാം. അങ്ങനെയുണ്ടെങ്കിൽ കമ്മലുകൾ അഴിച്ചുമാറ്റി വൈദ്യസഹായം തേടുക. നീളമുള്ളതും കട്ടിയുള്ളതുമായ കമ്മലുകൾ ധരിച്ച ശേഷം, മഞ്ഞളോ എണ്ണയോ പുരട്ടുന്നത് ചെവിക്ക് ആശ്വാസം നൽകുന്നു. (Image Credits: Unsplash/Getty Images)

ആദ്യമായി കാത് കുത്തുമ്പോൾ തുളച്ചതിന് ശേഷം അണുബാധ ഒഴിവാക്കാൻ കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കമ്മലുകൾ കൃത്യമായി വൃത്തിയാക്കണം. കൂടാതെ ഭാരമുള്ള കമ്മലുകൾ ധരിക്കുമ്പോൾ കാത് തൂങ്ങിപോകുന്നതായി തോന്നുന്നെങ്കിൽ ഇയർ ചെയ്നുകൾ ഉപയോഗിക്കാവുന്നതാണ്.