Tovino Thomas: 36 കാരനെ പതിനഞ്ചുകാരി അങ്കിള്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്? ടൊവിനോയ്ക്ക് വിമര്‍ശനം
Netizens Criticize Tovino Thomas: മികച്ച സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച് മുന്നേറുകയാണ് നടന്‍ ടൊവിനോ തോമസ്. തുടര്‍ച്ചയായി ഹിറ്റുകള്‍ അടിക്കുമ്പോഴും പരാജയ ചിത്രങ്ങളും നടനെ തേടിയെത്തി. നരിവേട്ട എന്ന ചിത്രമാണ് താരത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

നരിവേട്ടയുടെ പ്രൊമോഷന്റെ ഭാഗമായി കൊണ ദ പോഡ്കാസ്റ്റില്‍ ടൊവിനോ തോമസ് നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. തന്നെ ഒരു കുട്ടി അങ്കില്‍ എന്ന് വിളിച്ചപ്പോഴുള്ള പ്രതികരണമാണ് താരം വെളിപ്പെടുത്തിയത്. (Image Credits: Instagram)

പത്ത് പതിനഞ്ച് വയസുള്ള ഒരു പെണ്‍കൊച്ച് വന്നിട്ട് എന്നെ അങ്കിളേ എന്ന് വിളിച്ചു. അപ്പോള്‍ വീട്ടില്‍ അച്ഛനെ അപ്പൂപ്പാ എന്നാണോ വിളിക്കുന്നതെന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. എന്നെ അങ്കിളേ എന്ന് വിളിച്ചാല്‍ അച്ഛനെ അപ്പൂപ്പാ എന്ന് വിളിക്കേണ്ടേ എന്നാണ് ടൊവിനോ പറഞ്ഞത്.

എന്നാല്‍ ഇക്കാര്യം താരം പറഞ്ഞതിന് പിന്നാലെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കുട്ടിയോട് അച്ഛനെ അപ്പൂപ്പാ എന്നാണോ വിളിക്കാറ് എന്ന് ചോദിച്ചത് മോശമായി പോയി. ഇവന്‍ വന്ന് വന്ന് ഭയങ്കര ബോറും വെറുപ്പിക്കലുമായി.

ആ കുട്ടിയുടെ അത്രയും വിവരമില്ല ഇവന്. ആ കുട്ടി കാണിച്ച ബഹുമാനത്തെയാണ് ഇയാള്‍ കളിയാക്കുന്നത്, ആ കുട്ടിയുടെ പാരന്റിങ്ങിന്റെ ഗുണം, 36 കാരനെ പതിനഞ്ചുകാരി അങ്കില്‍ എന്ന് വിളിക്കുന്നതില്‍ എന്താണ് തെറ്റ്.

അച്ഛന്റെ പ്രായമുള്ള കൂട്ടുകാരെ അങ്കിള്‍ എന്നല്ലേ വിളിക്കേണ്ടത്, കൊച്ചു പിള്ളേര്‍ വന്ന് മോനേ എന്ന് വിളിക്കണോ, ആ കുട്ടിയോട് അങ്ങനെ പറഞ്ഞിട്ട് തഗ് അടിച്ചെന്ന് വിചാരിക്കുന്നു എന്നിങ്ങനെ നീളുന്നു ടൊവിനോയ്ക്ക് നേരെയുള്ള വിമര്‍ശന കമന്റുകള്‍.