Trawl Ban : ട്രോളിങ് നിരോധനം എന്തിന്? കാരണങ്ങൾ ഇവ
Reasons Behind Trawl Ban : മത്സ്യങ്ങളുടെ പ്രജനന കാലത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബുദ്ധിമൂട്ടിക്കാതെ ട്രോളിങ് വിലക്കുകയും ചെയ്യുന്നതാണ് ഇത്.

1988 - ലാണ് സർക്കാർ ഈ നിരോധനം ഇന്ത്യയിൽ ട്രോളിങ് നിരോധനം നടപ്പിലാക്കിയത്. കൊല്ലം തീരത്താണ് രാജ്യത്ത് ആദ്യമായി നിരോധനം പ്രാബല്യത്തിൽ വന്നത്. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ട്രോളിങ് നിരോധനത്തിൽ നിന്നൊഴിവാക്കുന്ന കേരളാ വർഷകാല മത്സ്യബന്ധന സംരക്ഷണ നിയമം 2007ൽ നിലവിൽ വന്നു.

ചാള, അയല തുടങ്ങിയ മത്സ്യങ്ങളുടെ പ്രജനനസമയമാണ് ട്രോളിങ് നിരോധനം ഉള്ളത്. മിക്കവാറും ഇത് മൺസൂൺ കാലത്താണ് ഉണ്ടാവുക.

ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങൾ തീരങ്ങളിൽ കൂടുതലായി ഉണ്ടാകും.ഈ സമയത്ത് വൻതോതിൽ മത്സ്യബന്ധനം (ട്രോളിങ്) നടത്തിയാൽ മുട്ടയിടാറായ മത്സ്യങ്ങൾ കൂടുതലായി വലയിൽ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങൾ പിറവി എടുക്കാതെ പോകുകയും ചെയ്യും.

നിരോധനകാലത്ത് തീരത്തു നിന്നും22 കിലോമീറ്റർ ദൂരെ വരെ മത്സ്യബന്ധനം അനുവദിക്കില്ല. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഇൻബോർഡ് ഔട്ട്‌ബോർഡ് വള്ളങ്ങൾക്ക് ഈ നിയമം ബാധകമല്ല.

എന്നാൽ പരമ്പരാഗത മത്സ്യബന്ധനം വിലക്കാറില്ല. കാരണം വൻ തോതിൽ അത് മത്സ്യ സമ്പത്ത് കയ്യടക്കില്ല. ട്രോളിങ് സമയത്ത് വലയുടെ പ്രത്യേകത കാരണം ഒരു പ്രദേശത്തെ / വല പതിക്കുന്ന സ്ഥലത്തെ മുഴുവൻ കടൽജീവികളും പെടും. അതിനാലാണ് നിരോധിക്കുന്നത്.