UGC NET Result 2024 : നെറ്റ് ഫലം ഇനിയും വൈകുമോ? ഫലം അറിയേണ്ടത് ഇങ്ങനെ…
UGC NET Result 2024 : ആകെ 83 വിഷയങ്ങളിലേക്കാണ് പ്രവേശന പരീക്ഷ നടത്തിയത്. ഇതിനു പിന്നാലെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി. അതിനെതിരായ എതിർപ്പുകളും സ്വീകരിച്ചു.

യു ജി സി നെറ്റ് ഫലം ഇതുവരെ പ്രസിദ്ധീകരിക്കാത്തതിൽ നിരാശരായി ഉദ്യോഗാർത്ഥികൾ. നെറ്റ് ഫലത്തിന്റെ തീയതിയും സമയവും സംബന്ധിച്ച ഔദ്യോഗിക അപ്‌ഡേറ്റുകളൊന്നും പരീക്ഷാ അതോറിറ്റി ഇതുവരെ പുറത്തുവിട്ടിട്ടില്ല. (Image - getty images/ PTI)

ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ, ഔദ്യോഗിക വെബ്‌സൈറ്റായ- ugcnet.nta.ac.in- ൽ ലഭ്യമാകും എന്നാണ് വിവരം. ജൂൺ 2024 സെഷനിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ ഫലം വൈകുന്നതിൽ പ്രതിഷേധിച്ച് രംഗത്ത് വന്നിരുന്നു. ( Image credit: X )

ഫലം റിലീസ് ചെയ്‌തു കഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് രജിസ്‌ട്രേഷൻ നമ്പറും ജനനത്തീയതിയും പോലുള്ള അവരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ചു ഫലം അറിയാം. (Image - getty images/ PTI)

ഫലങ്ങൾക്കൊപ്പം UGC NET സ്കോർകാർഡ് 2024 ഡൗൺലോഡ് ചെയ്യാനും കഴിയും. ഓഗസ്റ്റ് 21 നും സെപ്റ്റംബർ 4 നും ഇടയിലാണ് രാജ്യത്തുട നീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് പരീക്ഷ നടത്തിയത്. (Image - getty images/ PTI)

ആകെ 83 വിഷയങ്ങളിലേക്കാണ് പ്രവേശന പരീക്ഷ നടത്തിയത്. ഇതിനു പിന്നാലെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി. അതിനെതിരായ എതിർപ്പുകളും സ്വീകരിച്ചു. അന്തിമ ഉത്തരസൂചിക, ഫലത്തോടൊപ്പം അപ്‌ലോഡ് ചെയ്യാൻ സാധ്യതയുണ്ട് എന്നാണ് വിവരം. (Image - getty images/ PTI)