Mammootty Kampany 7th Movie : വില്ലൻ മമ്മൂട്ടിയോ അതോ വിനായകനോ? മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിൻ്റെ പൂജ നടന്നു
Mammootty Vinayakan Movie : നവാഗതനായ ജിതിൻ ജോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴ്നാട് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാകും ഇത് എന്നാണ് അഭ്യൂഹം

നടൻ മമ്മൂട്ടിയുടെ ചലച്ചിത്ര നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രം പ്രഖ്യാപിച്ചു. പേര് പ്രഖ്യാപിക്കാത്ത ചിത്രത്തിൻ്റെ പൂജ തമിഴ്നാട്ടിലെ നാഗർകോവിൽ വെച്ച് നടന്നു. (Image Courtesy : Mammootty Facebook)

ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വിനായകനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. ( (Image Courtesy : Mammootty Kampany Facebook)

നവാഗതനായ ജിതിൻ ജോസാണ് ചിത്രത്തിൻ്റെ സംവിധായകൻ. ജിതിൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ കുറുപ്പ് എന്ന സിനിമയുടെ രചയ്താവാണ് ജിതിൻ. (Image Courtesy : Mammootty Kampany Facebook)

തമിഴ്നാട് പശ്ചാത്തലത്തിലാകും സിനിമയുടെ ചിത്രീകരണമെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം സിനിമയെ കുറിച്ച് മറ്റ് വിവരങ്ങളും ഒന്നും അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടില്ല. (Image Courtesy : Mammootty Kampany Facebook)

മമ്മൂട്ടി കമ്പനിയുടെ ആറാമത്തെ ചിത്രമായ ഡൊമിനിക്കിൻ്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനാണ് ഡൊമിനിക്ക് ഒരുക്കുന്നത്. (Image Courtesy : Mammootty Kampany Facebook)