Upasana Singh :’സംവിധായകൻ ഹോട്ടൽ മുറിയിലേക്ക് വിളിപ്പിച്ചു; ഫുട്പാത്തിലൂടെ നടക്കുമ്പോൾ കരച്ചിൽ അടക്കാനായില്ല’; ഉപാസന സിങ്
Actress Upasana Singh Shares Casting Couch Experience: സംഭവം തന്നെ മാനസികമായി ഏറെ ബാധിച്ചിരുന്നുവെന്നും ഒരാഴ്ചയോളം മുറിയിൽനിന്ന് പുറത്തിറങ്ങാതെ അടച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഒരു പ്രശ്സത സൗത്ത് ഇന്ത്യ സംവിധായകനിൽ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി ഉപാസന സിങ്. സംവിധായകൻ മുംബൈയിലെ ജുഹുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചുവെന്നും എന്നാൽ അത് മോശം സാഹചര്യം സൃഷ്ടിച്ചെന്നും അവർ പറഞ്ഞു. (Image credits:facebook)

സംഭവം തന്നെ മാനസികമായി ഏറെ ബാധിച്ചിരുന്നുവെന്നും ഒരാഴ്ചയോളം മുറിയിൽനിന്ന് പുറത്തിറങ്ങാതെ അടച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി. ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.അനിൽ കപ്പൂർ നായകനാകുന്ന ചിത്രത്തിലേക്ക് താൻ കരാർ ഒപ്പിട്ടിരുന്നുവെന്നും. (Image credits:facebook)

ഇതിന്റെ ഭാഗമായി സംവിധായകന്റെ ഓഫീസിൽ താൻ പോകറുണ്ട്. എല്ലാ തവണയും താൻ തൻ്റെ അമ്മയെയോ സഹോദരിയെയോ കൊണ്ടുപോകുമായിരുന്നു. ഇങ്ങനെ ഇരിക്കുമ്പോൾ ഒരിക്കൽ എന്തുകൊണ്ടാണ് എപ്പോഴും അവരെ കൂടെ കൊണ്ടുവരുന്നതെന്ന് അദ്ദേഹം തന്നോട് ചോദിച്ചുവെന്നും ഉപാസന പറഞ്ഞു. ഒരു ദിവസം രാത്രി 11:30-ന് വിളിച്ച് കൂടിക്കാഴ്ചയ്ക്കായി ഹോട്ടലിലേക്ക് എത്താൻ ആവശ്യപ്പെട്ടു.(Image credits:facebook)

കാറില്ലാതിരുന്നതിനാൽ അടുത്ത ദിവസം കഥ കേൾക്കാമെന്ന് താൻ പറഞ്ഞു. എന്നാൽ അർഥം മനസിലായില്ലേ എന്ന് അദ്ദേഹം ചോദിച്ചുവെന്നും ഉപാസന വെളിപ്പെടുത്തി.തുടർന്ന് അടുത്ത ദിവസം തന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോയി പഞ്ചാബിയിൽ ഞാൻ അയാളെ ചീത്ത വിളിച്ചു. (Image credits:facebook)

ഓഫീസിൽ നിന്നിറങ്ങിയപ്പോൾ താൻ താൻ സിനിമയെകുറിച്ച് ഓർത്തുവെന്നും ഫുട്പാത്തിലൂടെ നടക്കുമ്പോൾ തനിക്ക് കരച്ചിൽ അടക്കാനായില്ലെന്നും ഉപാസന പറഞ്ഞു.എന്നാൽ ഈ സംഭവത്തിനു ശേഷം കൂടുതൽ ശക്തയാക്കിയെന്നും തനിക്ക് പിന്തുണ നൽകാൻ തന്റെ മാതാവ് ഏറെ ബുദ്ധിമുട്ടിയെന്നും താരം പറയുന്നു. അവരെക്കുറിച്ച് ആലോചിച്ചതോടെ സിനിമ ഉപേക്ഷിക്കില്ലെന്ന് തീരുമാനിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.(Image credits:facebook)