Vastu Tips: സമ്പത്ത് കുമിഞ്ഞുകൂടും; ചിരിക്കുന്ന ബുദ്ധന്റെ വയറ് തടവി നോക്കൂ
Benefits of Laughing Buddha: ജോലി സ്ഥലത്ത് മേശയിലോ മറ്റോ ബുദ്ധനെ വെക്കുന്നത് ജോലിയിലെ മികവിനും സമ്മര്‍ദം കുറയ്ക്കുന്നതിനും സഹായിക്കും. എന്നാല്‍ ടോയ്‌ലറ്റ്, അടുക്കള എന്നിവിടങ്ങളില്‍ ബുദ്ധനെ വെക്കുന്നത് അശുഭകരമാണ്.

വീട്ടില്‍ ലാഫിങ് ബുദ്ധയെ വാങ്ങി വെച്ചിട്ടില്ലേ? എന്നാല്‍ ഇത് എന്തിനാണ് വീട്ടില്‍ വെക്കുന്നതെന്ന് പലര്‍ക്കുമറിയില്ല. ഓരോ വീട്ടിലും ലാഫിങ് ബുദ്ധയെ വെക്കുന്നത് വളരെ നല്ലതാണെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. എന്നാല്‍ ഇവ വെക്കുന്നതിന് കൃത്യമായ സ്ഥാനമുണ്ട്. (Image Credits: Marcel ter Bekke/Getty Images Creative)

തെക്ക് ദിശയില്‍ ലാഫിങ് ബുദ്ധനെ വെക്കുന്നത് വീട്ടില്‍ സമ്പത്ത് വര്‍ധിക്കാന്‍ സഹായിക്കും. നമ്മുടെ വീടിന്റെ പ്രധാന വാതിലിന് അഭിമുഖമായി ലാഫിങ് ബുദ്ധനെ സ്ഥാപിക്കുന്നത് വീട്ടില്‍ പോസിറ്റീവ് ഊര്‍ജം വരുന്നതിന് വഴിവെക്കും. മാത്രമല്ല പ്രധാന വാതിലിലൂടെ വീടിനകത്തേക്ക് സമൃദ്ധിയെ സ്വാഗതം ചെയ്യുകയും ചെയ്യുന്നു. (Image Credits: Elizabeth Beard/Getty Images Creative)

ലാഫിങ് ബുദ്ധനെ സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ ദിശ തെക്ക്-കിഴക്ക് തന്നെയാണ്. സ്വീകരണ മുറിയോ ഹാള്‍ ഏരിയയോ ഡൈനിങ് ഏരയയോ അങ്ങനെ എവിടെ വേണമെങ്കിലും സ്ഥാപിക്കാം. ഇത് വീട്ടില്‍ വരുമാനം വര്‍ധിക്കുന്നതിന് സഹായിക്കും. (Image Credits: Veena Nair/Getty Images Creative)

ജോലി സ്ഥലത്ത് മേശയിലോ മറ്റോ ബുദ്ധനെ വെക്കുന്നത് ജോലിയിലെ മികവിനും സമ്മര്‍ദം കുറയ്ക്കുന്നതിനും സഹായിക്കും. എന്നാല്‍ ടോയ്‌ലറ്റ്, അടുക്കള എന്നിവിടങ്ങളില്‍ ബുദ്ധനെ വെക്കുന്നത് അശുഭകരമാണ്. (Image Credits: Unsplash)

മാത്രമല്ല, ബുദ്ധനെ തറയില്‍ വെക്കരുത്. വൈദ്യുതി ഉപകരണങ്ങളുടെ അടുത്തോ ഷൂ റാക്കിലോ ബുദ്ധനെ വെക്കാന്‍ പാടില്ല. ലാഫിങ് ബുദ്ധന്റെ വയറില്‍ തടവുന്നത് വീട്ടില്‍ ഭാഗ്യവും സമ്പത്തും വളരുന്നതിന് സഹായിക്കും. (Image Credits: Unsplash)