പ്ലാനായാല്‍ ഇങ്ങനെ വേണം, അല്ലാതെ പിന്നെ...; കളിക്കളത്തിലേക്ക് വിഐയും, പ്രീപെയ്ഡ് പ്ലാനുകളുടെ അയ്യരുകളി | vi announces annual prepaid plans from rs 1999 to 3799, details in malayalam Malayalam news - Malayalam Tv9

VI Offers: പ്ലാനായാല്‍ ഇങ്ങനെ വേണം, അല്ലാതെ പിന്നെ…; കളിക്കളത്തിലേക്ക് വിഐയും, പ്രീപെയ്ഡ് പ്ലാനുകളുടെ അയ്യരുകളി

Published: 

13 Sep 2024 14:00 PM

Vi Offers for Prepaid Customers: രാജ്യത്തെ വന്‍കിട ടെലികോം കമ്പനികള്‍ ഓഫറുകളുടെ കാര്യത്തില്‍ പരസ്പരം മത്സരിക്കുകയാണ്. ആരാണ് കൂടുതല്‍ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നത് എന്ന കാര്യത്തിലാണ് മത്സരം. അല്‍പം വൈകി ആണെങ്കിലും വിഐയും കളത്തിലേക്ക് എത്തിയിട്ടുണ്ട്. ഒരു വര്‍ഷത്തെ വാലിഡിറ്റിയുള്ള വിഐ പ്രീപെയ്ഡ് പ്ലാനുകള്‍ നോക്കാം.

1 / 5വിഐയുടെ വാര്‍ഷിക പ്ലാനുകള്‍ ആരംഭിക്കുന്നത് 1999 രൂപയിലാണ്. അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍. 24 ജിബി ഡാറ്റ, 3600 എസ്എംഎസ് എന്നിവയാണ് ഈ ഓഫറിന്റെ ഭാഗമായി ലഭിക്കുന്നത്. (Image Credits: ebarchan Chatterjee/NurPhoto via Getty Images)

വിഐയുടെ വാര്‍ഷിക പ്ലാനുകള്‍ ആരംഭിക്കുന്നത് 1999 രൂപയിലാണ്. അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍. 24 ജിബി ഡാറ്റ, 3600 എസ്എംഎസ് എന്നിവയാണ് ഈ ഓഫറിന്റെ ഭാഗമായി ലഭിക്കുന്നത്. (Image Credits: ebarchan Chatterjee/NurPhoto via Getty Images)

2 / 5

വിഐയുടെ 3499 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസുകള്‍, പ്രതിദിനം 1.5 ജിബി ഡാറ്റ എന്നിവയാണ് ലഭിക്കുക. 365 ദിവസത്തെ വാലിഡിറ്റിയാണ് ഇതിനുള്ളത്. അര്‍ധരാത്രി 12 മുതല്‍ രാവിലെ 6 വരെ അണ്‍ലിമിറ്റഡ് ഡാറ്റയും വീക്കെന്റ് ഡാറ്റ റോള്‍ ഓവറും, എല്ലാ മാസവും 2 ജിബി വരെ ബാക്കപ്പ് ഡാറ്റ ഡിലൈറ്റ്‌സും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. (Image Credits: Pavlo Gonchar/SOPA Images/LightRocket via Getty Images)

3 / 5

3599 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം രണ്ട് ജിബി ഡാറ്റ എന്നിവ ലഭിക്കും. അര്‍ധരാത്രി 12 മുതല്‍ രാവിലെ 6 വരെ അണ്‍ലിമിറ്റഡ് ഡാറ്റയും വീക്കെന്റ് ഡാറ്റ റോള്‍ ഓവറും, എല്ലാ മാസവും 2 ജിബി വരെ ബാക്കപ്പ് ഡാറ്റ ഡിലൈറ്റ്‌സും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നതാണ്. (Image Credits: Pradeep Gaur/SOPA Images/LightRocket via Getty Images)

4 / 5

3699 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയും അര്‍ധരാത്രി 12 മുതല്‍ രാവിലെ 6 വരെ അണ്‍ലിമിറ്റഡ് ഡാറ്റയും വീക്കെന്റ് ഡാറ്റ റോള്‍ ഓവറും, എല്ലാ മാസവും 2 ജിബി വരെ ബാക്കപ്പ് ഡാറ്റ ഡിലൈറ്റ്‌സും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കുന്നതാണ്. (Image Credits: Debarchan Chatterjee/NurPhoto via Getty Images)

5 / 5

3799 രൂപയുടെ പ്ലാനിലും മറ്റ് പ്ലാനുകള്‍ക്ക് സമാനമായ വാലിഡിറ്റിയും ഓഫറും തന്നെയാണ് കമ്പനി നല്‍കുന്നത്. (Image Credits: Kabir Jhangiani/NurPhoto via Getty Images)

മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
തണുപ്പുകാലത്ത് വാഴപ്പഴം കഴിക്കാമോ?
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം