Vi Offer: ഇതും വശമുണ്ടോ വിഐയ്ക്ക്? 175 രൂപയ്ക്ക് വേറെ എവിടെ കിട്ടും ഈ പ്ലാന്‍
Vi Recharge Plans: ഇന്ത്യന്‍ ടെലികോം വിപണി ചൂടുപിടിച്ച മത്സരത്തിലാണ്. ദിനംപ്രതി ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ നല്‍കാന്‍ മത്സരിക്കുകയാണ് ടെലികോം ദാതാക്കള്‍. ഈ മത്സരത്തിന്റെ പാതയില്‍ എല്ലാ കമ്പനികളും ഉണ്ട് എന്നതാണ് ശ്രദ്ധേയം.

ഓഫറുകള്‍ നല്‍കുന്ന കാര്യത്തില്‍ തുടക്കത്തില്‍ മാറി നിന്നൂവെങ്കിലും ഇപ്പോള്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് വിഐ. നിരക്ക് വര്‍ധനവില്‍ തകര്‍ന്ന ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. (Himanshu Bhatt/NurPhoto via Getty Images)

175 രൂപയുടെ പ്ലാനാണ് കമ്പനി ഉപഭോക്താക്കള്‍ക്കായി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനിന്റെ ഭാഗമായി ഒട്ടനവധി ഓഫറുകളാണ് നിങ്ങള്‍ക്ക് ലഭിക്കുക. ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ഹൈലൈറ്റ്. ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഒടിടി പ്ലാറ്റ്‌ഫോമിനായി പ്രത്യേകം പണം നല്‍കേണ്ടതില്ല. (Ashish Vaishnav/SOPA Images/LightRocket via Getty Images)

പതിനഞ്ചിലധികം ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കുള്ള ആക്‌സസ് ആണ് ഈ പ്ലാന്‍ വഴി ലഭിക്കുന്നത്. 175 രൂപയുടെ പ്ലാനിലൂടെ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സോണിലിവ്, സി5, മനോരമ മാക്‌സ് തുടങ്ങിയ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ആസ്വദിക്കാവുന്നതാണ്. (Ashish Vaishnav/SOPA Images/LightRocket via Getty Images)

ഇത് കൂടാതെ 10 ജിബി ഡാറ്റയും ഈ പ്ലാനിന്റെ ഭാഗമായി ലഭിക്കും. മാത്രമല്ല ഡാറ്റ പരിധിയെക്കുറിച്ച് ചിന്തിക്കാതെ വീഡിയോകള്‍ സ്ട്രീം ചെയ്യാനും ഉപഭോക്താക്കളെ അനുവദിക്കും. (Pradeep Gaur/SOPA Images/LightRocket via Getty Images)

ഈ പ്ലാന്‍ തീര്‍ച്ചയായും സിനിമാ പ്രേമികളെ സന്തോഷിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. വേറെയും ഒട്ടനവധി പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള തയാറെടുപ്പിലാണ് വിഐ. (Pavlo Gonchar/SOPA Images/LightRocket via Getty Images)