Vitamin D Benefits: ഇനി യൗവ്വനം നിലനിർത്താൻ വൈറ്റമിൻ ഡി മതിയാകും, നിർണ്ണായക പഠനഫലങ്ങൾ എത്തിക്കഴിഞ്ഞു
Vitamin D supplements may slow biological aging : അഞ്ച് വർഷത്തോളം നീണ്ട പഠനത്തിൽ, വിറ്റാമിൻ D3 സപ്ലിമെൻ്റുകൾ കഴിച്ചവരിൽ ടെലോമിയർ ചുരുങ്ങുന്നത് ഗണ്യമായി കുറഞ്ഞതായി കണ്ടു. ഇത് ഏകദേശം മൂന്ന് വർഷത്തെ വാർദ്ധക്യം തടഞ്ഞതിന് തുല്യമാണ്.

വയസ്സാകുന്നത് പേടിക്കുന്നവരാണ് നമുക്കു ചുറ്റുമുള്ളവരിൽ ഭൂരിഭാഗവും. ഇവർക്കിതാ സന്തോഷവാർത്ത. പുതിയ പഠനം അനുസരിച്ച് വയസ്സാകുന്നത് തടയാൻ വൈറ്റമിൻ ഡിയ്ക്ക് കഴിയും.

വിറ്റാമിൻ ഡി അല്ലെങ്കിൽ ഒമേഗ-3 ഫാറ്റി ആസിഡ് സപ്ലിമെൻ്റേഷൻ ടെലോമിയറുകളെ സഹായിക്കുമെന്ന് ചില ചെറിയ പഠനങ്ങൾ മുൻപ് ഉണ്ടായിരുന്നു എങ്കിലും ഫലങ്ങളിൽ സ്ഥിരതയുണ്ടായിരുന്നില്ല.

ഇപ്പോഴത്തെ പഠനം ഇതിനെ ഊട്ടി ഉറപ്പിക്കുന്നതാണ്. DNA-യുടെ ആവർത്തിച്ചുള്ള ശ്രേണികൾ ചേർന്നതാണ് ടെലോമിയറുകൾ. ഇവ ക്രോമസോം അറ്റങ്ങൾ നശിക്കുന്നത് തടയുകയും മറ്റ് ക്രോമസോമുകളുമായി ചേരുന്നത് തടയുകയും ചെയ്യുന്നു.

ടെലോമിയറുകൾ ചുരുങ്ങുന്നത് വാർദ്ധക്യത്തിൻ്റെ ഒരു സ്വാഭാവിക ഭാഗമാണ്, ഇത് വിവിധ വാർദ്ധക്യസഹജമായ രോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

അഞ്ച് വർഷത്തോളം നീണ്ട പഠനത്തിൽ, വിറ്റാമിൻ D3 സപ്ലിമെൻ്റുകൾ കഴിച്ചവരിൽ ടെലോമിയർ ചുരുങ്ങുന്നത് ഗണ്യമായി കുറഞ്ഞതായി കണ്ടു. ഇത് ഏകദേശം മൂന്ന് വർഷത്തെ വാർദ്ധക്യം തടഞ്ഞതിന് തുല്യമാണ്. ഈ കണ്ടെത്തലുകൾ വാർദ്ധക്യത്തെ നേരിടാൻ വിറ്റാമിൻ ഡിയുടെ പ്രാധാന്യം എടുത്തു കാണിക്കുന്നു.