വിവോ വി50 ഫെബ്രുവരിയിലെത്തും; സവിശേഷതകൾ ഇങ്ങനെ | Vivo V50 Is Set To Launch In February Reportedly Rebranded Model Of Vivo S20 Malayalam news - Malayalam Tv9

Vivo V50: വിവോ വി50 ഫെബ്രുവരിയിലെത്തും; സവിശേഷതകൾ ഇങ്ങനെ

Updated On: 

31 Jan 2025 19:33 PM

Vivo V50 To Launch In February: വിവോ വി പരമ്പരയിലെ അടുത്ത ഫോൺ വിവോ വി50 വരുന്ന ഫെബ്രുവരിയിൽ പുറത്തിറങ്ങിയേക്കും. മുൻപ് ചൈനയിൽ അവതരിപ്പിച്ച വിവോ എസ്20 എന്ന മോഡലിൻ്റെ റീബ്രാൻഡഡ് വേർഷനാണ് വിവോ വി50 എന്നാണ് റിപ്പോർട്ടുകൾ.

1 / 5വിവോ വി50 ഇന്ത്യയിൽ അടുത്ത മാസം അവതരിപ്പിക്കപ്പെടും. ചൈനയിൽ നേരത്തെ അവതരിപ്പിക്കപ്പെട്ട വിവോ എസ്20 എന്ന മോഡലിൻ്റെ റീബ്രാൻഡഡ് വേർഷനാണ് വിവോ വി50 എന്നാണ് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവോ വി50 ഫെബ്രുവരി 18നാവും ഇന്ത്യൻ മാർക്കറ്റിലെത്തുക. (Image Courtesy - Social Media)

വിവോ വി50 ഇന്ത്യയിൽ അടുത്ത മാസം അവതരിപ്പിക്കപ്പെടും. ചൈനയിൽ നേരത്തെ അവതരിപ്പിക്കപ്പെട്ട വിവോ എസ്20 എന്ന മോഡലിൻ്റെ റീബ്രാൻഡഡ് വേർഷനാണ് വിവോ വി50 എന്നാണ് സൂചന. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവോ വി50 ഫെബ്രുവരി 18നാവും ഇന്ത്യൻ മാർക്കറ്റിലെത്തുക. (Image Courtesy - Social Media)

2 / 5

റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യയിൽ അവതരിപ്പിക്കപ്പെടുന്ന വിവോ വി50 മോഡലിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + അമോഎൽഇഡി ഡിസ്പ്ലേയാവും ഉണ്ടാവുക. ക്വാൽകോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 പ്രോദസറിലാവും ഫോൺ പ്രവർത്തിക്കുക. വിവോ വി40യും പ്രവർത്തിച്ചിരുന്നത് ഇതേ ചിപ്സെറ്റിലായിരുന്നു. (Image Courtesy - Social Media)

3 / 5

ഡ്യുവൽ റിയർ ക്യാമറാവും ഫോണിലുണ്ടാവുക. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയ്ക്കൊപ്പം 50 എംപിയുടെ അൾട്രവൈഡ് ക്യാമറയും ഫോണിലുണ്ടാവും. മുൻ ഭാഗത്ത്, സെൽഫികൾക്കായി 8 മെഗാപിക്സലിൻ്റെ ക്യാമറയും ഉണ്ടാവും. 6000 എംഎഎച്ച് ബാറ്ററിയും ഫോണിലുണ്ടാവും. (Image Courtesy - Social Media)

4 / 5

രണ്ട് ക്യാമറ സെൻസറുകളും ഒരു റിങ് എൽഇഡി ലൈറ്റും ഉൾപ്പെടെ പിൽ ഷേപ്പ്ഡ് ക്യാമറ മോഡ്യൂളാണ് ഫോണിലുള്ളത്. സൈയ്സ് ലെൻസ് തന്നെയാണ് വിവോ വി50യിലും ഉപയോഗിച്ചിരിക്കുന്നത്. ഫ്ലാഗ്ഷിപ്പ് ഫോണായ വിവോ എക്സ്200 പ്രോയ്ക്ക് സമാനമായ ക്വാഡ് കർവ്ഡ് ഡിസ്പ്ലേ ആവും വിവോ വി50 യിലും ഉണ്ടാവുക. (Image Courtesy - Social Media)

5 / 5

ഈ സെഗ്മൻ്റിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ ആണിതെന്നാണ് കമ്പനിയുടെ അവകാശവാദം. ഫോണിൻ്റെ വില എത്രയാവുമെന്നതിനെപ്പറ്റി കൃത്യമായ സൂചനകളില്ലെങ്കിലും 33,000നും 39,000നും ഇടയിലാവും തുകയെന്ന് റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. (Image Courtesy - Social Media)

Related Photo Gallery
IPL Auction 2026: ഏറ്റവും കൂടുതല്‍ തുക കിട്ടേണ്ട താരം, മാനേജര്‍ പറ്റിച്ച പണിയില്‍ എല്ലാം നഷ്ടപ്പെട്ടേനെ; കാമറൂണ്‍ ഗ്രീനിന് സംഭവിച്ചത്‌
Curd: മീനിനൊപ്പം അബദ്ധത്തിൽപോലും ഇത് കഴിക്കല്ലേ, ജീവനെടുക്കും!
Navya Nair: അച്ഛൻ പോലും തെറ്റിദ്ധരിച്ചു..! തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ നവ്യ നായർ
T20 World Cup 2026: ‘ഞങ്ങളുടെ ക്യാപ്റ്റൻ എവിടെ?’; ഐസിസി പോസ്റ്ററിൽ സൽമാൻ അലി ആഘ ഇല്ലാത്തതിനെ ചോദ്യം ചെയ്ത് പിസിബി
Dandruff Treatment: താരൻ പോകത്താതിന് കാരണം ഇതെല്ലാം; പരിഹാരവും ഇവിടുണ്ട്
Suryakumar Yadav: ഗില്ലിനെ വിമര്‍ശിക്കുന്നതിനിടയില്‍ രക്ഷപ്പെട്ട് പോകുന്നയാള്‍; സൂര്യകുമാര്‍ യാദവിന് മുന്നറിയിപ്പ്‌
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം