Air Turbulence: എന്താണ് ആകാശച്ചുഴി; ഇതില്‍ അകപ്പെട്ടാല്‍ എങ്ങനെ രക്ഷപ്പെടാന്‍ സാധിക്കും
സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് പ്രധാനമാണ്. അയഞ്ഞതാണെങ്കിലും, അത് ഗുരുതരമായ പരിക്കിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.

കഴിഞ്ഞ ദിവസമാണ് സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ വിമാനം ആകാശച്ചുഴിയില്‍ പെട്ടത്. സംഭവത്തില്‍ ഒരു ബ്രിട്ടീഷ് പൗരന് ജീവന്‍ നഷ്ടപ്പെടുകയുമുണ്ടായി.

കാറ്റിന്റെ സമ്മര്‍ദത്തിലും ചലനവേഗത്തിനും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയയും വലിക്കുകയും ചെയ്യും. അതിനെ പറയുന്ന പേരാണ് ടര്‍ബുലന്‍സ് അഥവാ ആകാശച്ചുഴി.

ചെറിയ തോതില്‍ വിമാനം കുലുങ്ങുന്നത് പോലെയും ശക്തിയേറിയ രീതിയില്‍ എടുത്തിട്ട് അടിക്കുന്നത് പോലെയുമെല്ലാം നമുക്ക് അനുഭവപ്പെടാം. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന വ്യതിയാനമാണ് ഇങ്ങനെ സംഭവിക്കുന്നതിന് കാരണം.

ഇങ്ങനെ ആകാശച്ചുഴിയില്‍ അകപ്പെടുമ്പോള്‍ യാത്രക്കാര്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണം. വിമാനത്തിന്റെ അവസ്ഥ പരിഗണിക്കാതെ ഒരിക്കലും സീറ്റ് ബെല്‍റ്റ് അഴിച്ചുവെക്കരുത്.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കാണ് അപകടമുണ്ടാവുക. പരമാവധി സീറ്റ് ബെല്‍റ്റ് ധരിച്ച് മാത്രം വിമാനത്തില്‍ ഇരിക്കാന്‍ ശ്രദ്ധിക്കുക.