Mohanlal: വയനാട്ടിലെ ദുരന്തഭൂമി സന്ദർശിച്ച് ലെഫ്റ്റനൻ്റ് കേണൽ മോഹൻലാൽ; സ്കൂൾ പുനർനിർമ്മിക്കും, മൂന്ന് കോടി സഹായവും
Mohanlal Visit Mundakkai: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹൻലാൽ സംഭാവന നൽകി. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ നടന്നതെന്ന് ലെഫ്റ്റനൻ്റ് കേണലും നടനുമായ മോഹൻലാൽ പറഞ്ഞു. വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമായി നടൻ മോഹൻലാൽ. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി ദുരിതബാധിതരെ സന്ദർശിച്ചു. ആർമി യൂണിഫോമിൽ ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനൻറ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളിലേക്കെത്തിയത്. ശേഷം മോഹൻലാൽ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചു. (Image Credits: PTI)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ മോഹൻലാൽ സംഭാവന നൽകി. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിൽ നടന്നതെന്ന് ലെഫ്റ്റനൻ്റ് കേണലും നടനുമായ മോഹൻലാൽ പറഞ്ഞു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാനാവില്ല. മുന്നോട്ടുള്ള ജീവിതം മെച്ചപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. (Image Credits: PTI)

സാധാരണക്കാർ മുതൽ സൈന്യം വരെ എല്ലാവരും രക്ഷാദൗത്യത്തിൻ്റെ ഭാഗമായി. കഴിഞ്ഞ 16 വർഷമായി മദ്രാസ് 122 ബറ്റാലിയനിലെ അംഗമാണ് താനെന്നും അവരടക്കം രക്ഷാപ്രവർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനുമാണ് പ്രദേശത്ത് നേരിട്ട് എത്തിയതെന്നും മോഹൻലാൽ വ്യക്തമാക്കി. (Image Credits: PTI)

അതേസമയം ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപ നൽകും. സ്ഥിതി നിരീക്ഷിച്ച ശേഷം സാമ്പത്തിക സഹായം ആവശ്യമെങ്കിൽ ഫൗണ്ടേഷൻ വീണ്ടും പണം നൽകും. അപകടത്തിൽ തകർന്ന വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹൻലാൽ പറഞ്ഞു.

ദുരിന്തപ്രദേശത്ത് സൈന്യം നിർമ്മിച്ച് ബെയ്ലി പാലം വഴി മുണ്ടക്കൈയിൽ എത്തിയ മോഹൻലാൽ രക്ഷദൗത്യത്തിൽ ഏർപ്പെട്ട സൈനികരുമായും, വോളണ്ടിയർമാരുമായും നേരിട്ട് സംസാരിച്ചു. ഉരുൾ പൊട്ടലിൻറെ പ്രഭവ കേന്ദ്രത്തിന് അടുത്തുള്ള പുഞ്ചിരമറ്റത്തും അദ്ദേഹം സന്ദർശനം നടത്തി. സൈനിക വേഷത്തിൽ എത്തിയ മോഹൻലാലിൻ്റെ കൂടെ മേജർ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.