Frequent Urination: ഉറക്കത്തിലെ മൂത്രശങ്ക അതൊരു വിഷയമാണ്; കാരണമറിഞ്ഞ് പരിഹരിക്കാം
Frequent Urination in Night Reasons: വിഷാദരോഗത്തിനുള്ള മരുന്നുകള്‍, ഉറക്കഗുളികകള്‍, പേശികള്‍ക്കായുള്ള മരുന്നുകള്‍, കാത്സ്യം ചാനല്‍ ബ്ലോക്കറുകള്‍ എന്നിവയും മൂത്രാശയത്തിന്റെ നിയന്ത്രണത്തെ ബാധിക്കുന്നവയാണ്.

രാത്രിയില്‍ സുഖമായി ഉറങ്ങുന്നതിനിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നതും പിന്നീട് ഉറക്കം നഷ്ടപ്പെടുന്നതും ഒരുവിധം എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. എന്നാല്‍ ഈ അവസ്ഥയ്ക്ക് മൂത്രാശയ രോഗവുമായി ബന്ധമില്ലെന്നാണ് പറയപ്പെടുന്നത്. ശീലങ്ങള്‍, ഹോര്‍മോണുകള്‍, മരുന്നുകള്‍ തുടങ്ങിയ ആകാമത്രേ കാരണങ്ങള്‍. (Image Credits: Getty Images)

രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, ഹൃദയ സംബന്ധമായ മരുന്നുകള്‍ എന്നിവ കഴിക്കുമ്പോള്‍ മൂത്രശങ്ക ഉണ്ടാകാറുണ്ട്. രാത്രിയില്‍ ഈ മരുന്നുകള്‍ കഴിക്കുമ്പോള്‍ സ്വാഭാവികമായും മൂത്രമൊഴിക്കാന്‍ തോന്നും. ഇവയ്ക്ക് പുറമെ വിഷാദരോഗത്തിനുള്ള മരുന്നുകള്‍, ഉറക്കഗുളികകള്‍, പേശികള്‍ക്കായുള്ള മരുന്നുകള്‍, കാത്സ്യം ചാനല്‍ ബ്ലോക്കറുകള്‍ എന്നിവയും മൂത്രാശയത്തിന്റെ നിയന്ത്രണത്തെ ബാധിക്കുന്നവയാണ്.

നമ്മുടെ ശരീരത്തിലെ രക്തസമ്മര്‍ദത്തിലുണ്ടാകുന്ന മാറ്റങ്ങളും മൂത്രശങ്കയ്ക്ക് കാരണമാകും. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുമ്പോള്‍ ശരീരം ഗ്ലൂക്കോസിനെ പുറന്തള്ളാന്‍ ശ്രമിക്കുകയും ഇത് അമിതമായി മൂത്രമൊഴിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു.

ആര്‍ത്തവവിരാമത്തിന് ശേഷം സ്ത്രീകള്‍ ഈസ്ട്രജന്റെ അളവ് കുറയുന്നത് പെല്‍വിക് പേശികളെ ദുര്‍ബലപ്പെടുത്തുന്നു. ഇത് ഉറക്കത്തില്‍ മൂത്രശങ്കയുണ്ടാക്കും. പുരുഷന്മാരുടെ ശരീരത്തില്‍ പ്രായമാകുന്നതിന് അനുസരിച്ച് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വലുപ്പം വര്‍ധിക്കുകയും ഇത് മൂത്രാശയത്തെ ഞെരുക്കുന്നതിനും കാരണമാകുന്നു.

കഫീന്‍, ആല്‍ക്കഹോള്‍, ചായകള്‍ എന്നിവ മൂത്രം കൂടുതല്‍ അളവില്‍ ഉത്പാദിപ്പിക്കാന്‍ കാരണമാകും. തണ്ണിമത്തന്‍, ഓറഞ്ച് പോലുള്ളവ കൂടുതല്‍ ജലാംശം അടങ്ങിയ ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിക്കുന്നതും ശരീരത്തില്‍ പ്രശ്‌നമുണ്ടാക്കും.