വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചാൽ എന്ത് സംഭവിക്കും? അറിയാം എയർലൈൻ പ്രോട്ടോക്കോളിനെ കുറിച്ച് | What security protocols kick in when a flight gets a bomb threat? Read details Malayalam news - Malayalam Tv9

Bomb Threat: വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചാൽ എന്ത് സംഭവിക്കും? അറിയാം എയർലൈൻ പ്രോട്ടോക്കോളിനെ കുറിച്ച്

Published: 

21 Oct 2024 14:40 PM

Flight Got Bomb Threats: ഏഴ് ദിവസത്തിനകം 100 വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണികൾ പലതും വ്യാജമാണെങ്കിലും വ്യോമയാന മേഖല പ്രതിസന്ധിയിലാണ്.

1 / 6മിഡ്-എയർ ‌വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചാൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും വിമാനത്താവളത്തിൽ ബോംബ് ത്രെറ്റ് അസസ്‌മെൻ്റ് കമ്മിറ്റി (ബിടിഎസി) യോഗം ചേരുകയും ചെയ്യും. ഭീഷണി വിലയിരുത്തിയ ശേഷം ബിടിഎസിയാണ് അടുത്ത നടപടി തീരുമാനിക്കുന്നത്. (Image Credits: NurPhoto)

മിഡ്-എയർ ‌വിമാനത്തിന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചാൽ അപായ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും വിമാനത്താവളത്തിൽ ബോംബ് ത്രെറ്റ് അസസ്‌മെൻ്റ് കമ്മിറ്റി (ബിടിഎസി) യോഗം ചേരുകയും ചെയ്യും. ഭീഷണി വിലയിരുത്തിയ ശേഷം ബിടിഎസിയാണ് അടുത്ത നടപടി തീരുമാനിക്കുന്നത്. (Image Credits: NurPhoto)

2 / 6

ഭീഷണി‌യുണ്ടെന്ന് വ്യക്തമായാൽ എയർ ട്രാഫിക് കൺട്രോളുമായി (എടിസി) ബന്ധപ്പെടുകയും പെെലറ്റുമാർക്ക് നിർദ്ദേശം നൽകുകയും ചെയ്യുന്നു. വിമാനത്തിന്റെ ലൊക്കേഷൻ പരിശോധിച്ച ശേഷം ലക്ഷ്യ സ്ഥാനത്തെ പുറപ്പെട്ട സ്ഥലത്തേത്തോ അല്ലെങ്കിൽ സമീപത്തുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ചുവിടാനോപൈലറ്റുമാർക്ക് നിർദ്ദേശം നൽകുന്നു. (Image Credits: NurPhoto)

3 / 6

യാത്ര ആരംഭിക്കാത്ത വിമാനത്തിനാണ് ഭീഷണി സന്ദേശം ലഭിച്ചതെങ്കിൽ ബോംബ് ത്രെറ്റ് അസസ്‌മെൻ്റ് കമ്മിറ്റിയുമായി കൂടിയാലോചിച്ച ശേഷം വിമാനം സുരക്ഷാ പരിശോധനകൾക്കായി‌ ഐസോലേഷൻ ഏരിയയിലേക്ക് മാറ്റും. (Image Credits: NurPhoto)

4 / 6

കോടികളുടെ നഷ്ടമാണ് ഓരോ വ്യാജ ബോംബ് ഭീഷണിയ്ക്കും വിമാനക്കമ്പനികൾക്ക് ഉണ്ടാകുന്നത്. അടിയന്തര ലാൻഡിം​ഗ് ചാർജ്, യാത്രക്കാർക്കുള്ള താമസം, ഭക്ഷണം, ജീവനക്കാരെ മാറ്റുന്നത്, ഇന്ധനം തുടങ്ങിയവ ചേർത്താണ് ഈ വലിയ തുക. (Image Credits: NurPhoto)

5 / 6

അടിയന്തര ലാൻഡിം​ഗിന് ഭാരം കുറയ്ക്കുന്നതിന് ചിലപ്പോൾ കോടികളുടെ ഇന്ധനം വെറുതെ കത്തിച്ചു കളയാറുണ്ട്. ഇതുമൂലം ലാഭത്തേക്കാൾ നഷ്ടമാണ് വിമാനകമ്പനികൾ അഭിമുഖീകരിക്കുന്നത്. (Image Credits: NurPhoto)

6 / 6

ഇവയ്ക്ക് പുറമെയാണ് കണക്ടിം​ഗ് ഫ്ളെെറ്റ് അടക്കമുള്ള യാത്രക്കാരുടെ പ്രശ്നങ്ങൾ. ഇത്തരം കേസുകളിൽ 5 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നൽകേണ്ടി വന്നേക്കാം. (Image Credits: NurPhoto)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്