Nuclear Weapons: ആണവശേഷിയുള്ള രാജ്യങ്ങള്‍ ഇവയാണ്; കൂട്ടത്തില്‍ കൊമ്പനായി ഇന്ത്യയും
Countries With Nuclear Weapons: ലോകത്തിലെ തന്നെ ആണവായുധ ശേഖരത്തിന്റെ ഏകദേശം 88 ശതമാനവും കൈവശം വെച്ചിരിക്കുന്നത് റഷ്യയും അമേരിക്കയുമാണെന്നാണ് വിവരം. ഇവര്‍ക്ക് പുറമെ ചൈന, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, പാകിസ്ഥാന്‍, ഉത്തര കൊറിയ എന്നിവരുടെ പക്കലും ആണവായുധങ്ങളുണ്ട്.

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ങ്ങള്‍ക്കിടെ വീണ്ടും ചര്‍ച്ചയാകുന്നത് വിവിധ രാജ്യങ്ങളുടെ ആണവ ശേഷിയാണ്. ലോകത്തെ തന്നെ നാശമാക്കാന്‍ സാധിക്കുന്ന ആണവായുധം കൈവശം വെച്ചിരിക്കുന്ന രാജ്യങ്ങളില്‍ നമ്മുടെ ഇന്ത്യയും ഉണ്ടെന്നതാണ് ശ്രദ്ധേയം. 9 രാജ്യങ്ങളിലാണ് വിജയകരമായി ആണവായുധങ്ങള്‍ പരീക്ഷിച്ചിട്ടുള്ളത്. ഇതില്‍ അഞ്ച് രാജ്യങ്ങള്‍ ആണവായുധ രാഷ്ട്രങ്ങള്‍ എന്നറിയപ്പെടുന്നവയാണ്. (Image Credits: TV9 Network)

ലോകത്തിലെ തന്നെ ആണവായുധ ശേഖരത്തിന്റെ ഏകദേശം 88 ശതമാനവും കൈവശം വെച്ചിരിക്കുന്നത് റഷ്യയും അമേരിക്കയുമാണെന്നാണ് വിവരം. ഇവര്‍ക്ക് പുറമെ ചൈന, ഫ്രാന്‍സ്, യുണൈറ്റഡ് കിംഗ്ഡം, ഇന്ത്യ, പാകിസ്ഥാന്‍, ഉത്തര കൊറിയ എന്നിവരുടെ പക്കലും ആണവായുധങ്ങളുണ്ട്.

ആണവായുധങ്ങള്‍ സ്വായത്തമാക്കിയ രാജ്യങ്ങളാണ് അമേരിക്കന്‍ ഐക്യനാടുകള്‍ (5277), റഷ്യ (5449), യുണൈറ്റഡ് കിംഗ്ഡം (225), ഫ്രാന്‍സ് (290), ചൈന (600) എന്നിവ.

ആണവായുധ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ (180), പാകിസ്ഥാന്‍ (170), ഉത്തര കൊറിയ (50) എന്നീ രാജ്യങ്ങളുടെ സ്ഥാനം. ഇസ്രായേല്‍ (90) ആണവായുധ പരീക്ഷണം നടത്തിതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അക്കാര്യം രാജ്യം ഇതുവരേക്കും സ്ഥിരീകരിച്ചിട്ടില്ല.

ആണവായുധം നിര്‍മിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു രാജ്യം ഇറാനാണ്. ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ഏറെ നാളുകളായി പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്.