Commode Raghu R Nair: വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത കൊമഡോര്‍; ആരാണ് രഘു നായര്‍? മലയാളിയോ?
Who is Commodore Raghu R Nair: മുന്‍ വാര്‍ത്താ സമ്മേളനങ്ങളിലൂടെ സോഫിയ ഖുറേഷിയും, വ്യോമിക സിങും വൈറലായിരുന്നു. ഇത്തവണ രഘു നായരും ചര്‍ച്ചയായി. റിപ്പബ്ലിക് ദിനത്തിൽ ഇദ്ദേഹത്തിന് രാഷ്ട്രപതി നവോ സേന മെഡൽ നൽകിയിരുന്നു. രഘു നായരെക്കുറിച്ചറിയാം

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും, കേണല്‍ സോഫിയ ഖുറേഷിയും, വിങ് കമാന്‍ഡര്‍ വ്യോമിക സിംഗുമായിരുന്നു കഴിഞ്ഞ ദിവസം വരെ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുകള്‍ രാജ്യവുമായി പങ്കുവച്ചത്. കഴിഞ്ഞ ദിവസം സോഫിയ ഖുറേഷിക്കും, വ്യോമിക സിംഗിനുമൊപ്പം നേവിയിലെ ഉന്നത ഉദ്യോഗസ്ഥനായ കൊമഡോര്‍ രഘു ആര്‍ നായറും പങ്കെടുത്തു (Image Credits: PTI)

കരസേന, വ്യോമസേന, നാവികസേന ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പങ്കെടുത്ത വാര്‍ത്താസമ്മേളനമായിരുന്നു ഇത്. മുന്‍ വാര്‍ത്താ സമ്മേളനങ്ങളിലൂടെ സോഫിയ ഖുറേഷിയും, വ്യോമിക സിങും വൈറലായിരുന്നു. സ്വഭാവികമായും ഇത്തവണ രഘു നായരും ചര്‍ച്ചയായി.

അദ്ദേഹം മലയാളിയായിരിക്കാമെന്നതാണ് പേര് നല്‍കുന്ന സൂചനയെങ്കിലും, ഇക്കാര്യം സ്ഥിരീകരിക്കാന്‍ ആവശ്യമായ മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കരസേനയിലെ ബ്രിഗേഡിയര്‍ക്കും, വ്യോമസേനയിലെ എയര്‍ കൊമഡോറിനും തുല്യമാണ് അദ്ദേഹത്തിന്റെ പദവി. ഏതാണ്ട് 20 വര്‍ഷത്തിലേറെ സര്‍വീസ് പൂര്‍ത്തിയാക്കിയവരാണ് ഈ പദവിയിലെത്തുന്നത്.

ഈ വർഷത്തെ റിപ്പബ്ലിക് ദിനത്തിൽ ഇദ്ദേഹത്തിന് രാഷ്ട്രപതി നവോ സേന മെഡൽ നൽകിയിരുന്നു. മാര്‍ച്ചില്‍ മ്യാന്‍മറില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഇന്ത്യ നടപ്പാക്കിയ 'ഓപ്പറേഷന്‍ ബ്രഹ്മ' എന്ന സഹായ പ്രവര്‍ത്തനത്തില്‍ ഇദ്ദേഹം നിര്‍ണായക പങ്കു വഹിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഫ്രഞ്ച് സർക്കാർ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച ബാസ്റ്റിൽ ദിന പരേഡിൽ ഫ്രാൻസിലേക്കുള്ള ഇന്ത്യൻ സംഘത്തിന്റെ ഭാഗമായിരുന്നു അന്ന് ക്യാപ്റ്റനായിരുന്ന രഘു ആര്‍ നായര്‍. ഐഎന്‍എസ് ചെന്നൈയെ കമാന്‍ഡ് ചെയ്തിട്ടുണ്ട്.