Vastu Tips: നാരങ്ങ ഗ്ലാസില്‍ ഇട്ട് വെച്ചിരിക്കുന്നത് എന്തിനാണ്? അതിന് പിന്നിലൊരു കാരണമുണ്ട്
Why Do We Put Lemon in a Glass of Water: ചെറുനാരങ്ങയ്ക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ചര്‍മ്മ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനുമായെല്ലാം നാം നാരങ്ങ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് മാത്രമാണോ നാരങ്ങയുടെ ഉപയോഗം? വേറെയും ഒട്ടനവധി ഗുണങ്ങള്‍ നാരങ്ങയ്ക്കുണ്ട്.

ഹിന്ദുമത വിശ്വാസ പ്രകാരം നാരങ്ങ പൂജയ്ക്കും മറ്റ് കര്‍മ്മങ്ങള്‍ക്കായും ഉപയോഗിക്കാറുണ്ട്. നാരങ്ങ മാലകള്‍ ദൈവത്തിന് സമര്‍പ്പിക്കുന്നത് നല്ലതാണെന്നാണ് പൊതുവേയുള്ള വിശ്വാസം. നാരങ്ങ വിളക്കുകള്‍ കത്തിക്കുന്ന പതിവും ചില ക്ഷേത്രങ്ങളിലുണ്ട്. (Image Credits: Freepik)

നെഗറ്റീവ് എനര്‍ജിയെ അകറ്റുന്നതാണ് നാരങ്ങ ഇത്തരത്തില്‍ ഉപോയോഗിക്കുന്നത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. പുതിയ വാഹനങ്ങള്‍ വാങ്ങിക്കുന്ന സമയത്ത് നാരങ്ങയുടെ മുകളിലൂടെ കയറ്റിയ ശേഷമാണ് യാത്രകള്‍ ആരംഭിക്കാറുള്ളത്. (Image Credits: Freepik)

പല കാര്യങ്ങള്‍ക്കും നാരങ്ങ ഉപയോഗിക്കുന്നു. ചിലയിടങ്ങളില്‍ നാരങ്ങ വെള്ളത്തിലിട്ട് വെച്ചിരിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിയാമോ? ഇങ്ങനെ ചെയ്യുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. (Image Credits: Freepik)

നെഗറ്റീവ് എനര്‍ജി നശിപ്പിക്കുന്നതിനും ആളുകളെ കടയിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെ നാരങ്ങ വെള്ളത്തിലിട്ട് വെക്കുന്നത്. നാരങ്ങ വെള്ളത്തിലിട്ട് വെക്കുമ്പോള്‍ ആ കടയില്‍ നല്ല രീതിയിലുള്ള കച്ചവടം നടക്കുമെന്നാണ് വിശ്വാസം. (Image Credits: Freepik)

മാത്രമല്ല, കടയില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്നതിനോടൊപ്പം പണത്തെ ആകര്‍ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വെറുതെ നാരങ്ങ വെള്ളത്തിലിട്ട് വെക്കാന്‍ പാടില്ല. ഓരോ ദിവസവും വെള്ളവും നാരങ്ങയും ഒരുപോലെ മാറ്റികൊണ്ടിരിക്കണം. (Image Credits: Freepik)