Heart And Cancer: ഹൃദയത്തിന് ക്യാൻസർ വരാത്തത് എന്തുകൊണ്ട്? നിങ്ങൾക്കറിയാമോ
Heart Health And Lower Risk Of Cancer: ഹൃദയത്തിൻ്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കുക. ഇതുകൂടാതെ വറുത്തതും കൊഴുപ്പുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ വ്യായാമം ഏറ്റവും പ്രധാനമായ ഒന്നാണ്.

നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് ഹൃദയം. അവയുടെ പ്രവർത്തനം കാര്യക്ഷമമായി നടന്നില്ലെങ്കിൽ പിന്നെ അറിയാലോ... നമ്മളില്ല. അതിനാൽ അവയെ വേണ്ടപോലെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. പല തരത്തിലുള്ള അസുഖങ്ങൾ ഹൃദയത്തെ ബാധിക്കാറുണ്ട്. പ്രത്യേകിച്ച് ഹൃദയസ്തംഭനം (Heart Attack). (Image Credits: Freepik)

ഇന്നത്തെ മാറിയ ജീവതശൈലിയാണ് പ്രധാനമായും ഹൃദയത്തെ ബാധിക്കുന്ന പല അസുഖങ്ങൾക്കും കാരണം. ചെറുപ്പക്കാരിലും ഇന്ന് ഹൃദയസംബന്ധമായ അസുഖങ്ങൾ വളരെ കൂടുതലാണ്. എന്നാൽ ഹൃദയത്തെ ക്യാൻസർ ബാധിച്ചതായി നിങ്ങൾ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ അതിന് കാരണമെന്താണെന്ന് അറിയാമോ? (Image Credits: Freepik)

മറ്റെല്ലാ അവയവങ്ങളെയും ക്യാൻസർ രോഗം ബാധിക്കുന്നതായി നാം കേട്ടിട്ടുണ്ട്. എന്നാൽ ഹൃദയത്തിൻ്റെ കാര്യത്തിൽ അക്കാര്യം കുറവെന്ന് മാത്രമല്ല കേട്ടിട്ടുതന്നെയില്ല. അതിൻ്റെ കാരണം എന്താണെന്ന് അറിയണ്ടേ. ഹൃദ്രോഗ വിദഗ്ധൻ ഡോ. അജിത് ജെയിനാണ് ഇതുമായി ബന്ധപ്പെട്ട വിവരം പങ്കുവയ്ക്കുന്നത്. ഹൃദയത്തെ ക്യാൻസർ ബാധിക്കുക എന്നത് അത്ര കേട്ടുകേൾവിയില്ല. കാരണം, ഹൃദയത്തിൻ്റെ പേശികൾ വളരെ ശക്തമായ ഒന്നാണ്. അവ ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുന്നു. (Image Credits: Freepik)

കൂടാതെ ഹൃദയത്തിലെ ഞരമ്പുകൾ വളരെ ചെറുതും നേർത്തതുമാണ്. അതിനാൽ അവയിൽ മുഴകൾ രൂപപ്പെടാനുള്ള സാധ്യത അത്രയും കുറവാണ്. അതിനാൽ ഹൃദയത്തിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ കോശങ്ങളെപ്പോലെ ഹൃദയകോശങ്ങൾ വിഭജിക്കുകയോ വ്യാപിക്കുകയോ ചെയ്യാറില്ല. അത്തരമൊരു സാഹചര്യത്തിൽ, ഹൃദയത്തെ ക്യാൻസർ ബാധിക്കാനുള്ള സാധ്യത കുറവാണ്. (Image Credits: Freepik)

ഹൃദയത്തിൻ്റെ ആരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. അവയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കുക. ഇതുകൂടാതെ വറുത്തതും കൊഴുപ്പുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. കൂടാതെ വ്യായാമം ഏറ്റവും പ്രധാനമായ ഒന്നാണ്. വേഗത്തിലുള്ള നടത്തം, ഓട്ടം, യോഗ അല്ലെങ്കിൽ സൈക്ലിംഗ് എന്നിങ്ങനെ ദിവസേന 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. (Image Credits: Freepik)